കോന്നി: കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍ കോന്നി ഐരവൺ വേലംപറമ്പില്‍ എം ജി ജോഷ്വ (സുകു -63) മരണപ്പെട്ടു. കോന്നി രണ്ടാം നമ്പര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആണ്. കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു. ഓട്ടോയില്‍ ഉള്ള യാത്രികര്‍ക്കും പരിക്ക് പറ്റി.
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്നാ മുന്നറിയിപ്പ് ഉണ്ടെകിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത്.