Input your search keywords and press Enter.

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു

കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി .

ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍ ആണ് ദിനവും എത്തുന്നത്‌ എങ്കിലും എത്തുന്ന ആളുകള്‍ സ്വയം സുരക്ഷ ഒരുക്കി മാത്രമേ ഈ പാറയിലും വെള്ളത്തിലും ഇറങ്ങാവൂ . പാറയില്‍ വെള്ളം വീണു വഴുക്കല്‍ ഉണ്ട് .കൂടാതെ കാട്ടു അട്ടയുടെ വിഹാര കേന്ദ്രം ആണ് .അട്ട കടിച്ചാല്‍ പറിച്ചു കളഞ്ഞാല്‍ അതിന്‍റെ കൊമ്പ് മാംസത്തില്‍ ഉണ്ട് .പിന്നീട് വലിയ ശാരീരിക ദോഷം വരുത്തും . വെള്ളത്തില്‍ നിറയെ പരാദ ജീവികള്‍ ഉണ്ട് .ഇവയും കടിയ്ക്കും .

കല്ലേലി ചെളിക്കുഴി വെള്ളചാട്ടം വളരെ മനോഹരം ആണെങ്കിലും വളരെ ഏറെ ദുരന്തങ്ങള്‍ കാത്തു ഇരിക്കുന്നു . ഇവിടെ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം . കയ്യില്‍ ഉപ്പോ , പുകയിലയോ , അതുപോലെ ഉള്ള ദ്രാവകമോ കരുതണം . അട്ട കടിച്ചാല്‍ ഇവ ഉപയോഗിക്കാം .ഉടന്‍ ദേഹത്ത് നിന്നും അവയുടെ പല്ലുകള്‍ മാറ്റി സ്വയം ഒഴിഞ്ഞു പോയി ചാകും .
വഴുവഴുത്ത പാറയില്‍ ചവിട്ടാതെ ഇരുന്നാല്‍ തെന്നി വെള്ളത്തില്‍ വീഴില്ല .സാഹസിക ആളുകളുടെ എണ്ണം കൂടിയതിനാല്‍ അധികാരികളും ഈ കേന്ദ്രം നന്നായി ശ്രദ്ധിക്കണം . അപകട മുന്നറിയിപ്പ് നല്‍കണം .ഇല്ലെങ്കില്‍ ഈ കേന്ദ്രം അടച്ചിടണം .

error: Content is protected !!