Input your search keywords and press Enter.

ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

കോന്നി: ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. ഫാദർ സിനോയി കെ തോമസ് മീറ്റിംഗ് ഉത്ഘാടനം നടത്തി റവ. ഷാജി കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിയേ സംരക്ഷിക്കേണ്ട ചുമതല ഒരോ കുട്ടികളും ഏറ്റെടുക്കണം എന്നും അത് നമ്മളുടെ ഒരോരുത്തരുടെയും ചുമതലയാണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

കുട്ടികൾ, മാനേജ്മെൻ്റെ പ്രതിനിധികൾ, അധ്യാപകർ ചേർന്ന് വൃക്ഷ തൈ നട്ടു . എല്ലാ കുട്ടികളും ഒരു വൃക്ഷ തൈ വീതം നട്ട് പരിസ്ഥിതി സംരക്ഷിക്കുന്ന പദ്ധതി ഉത്ഘാടനവും ചെയ്തു . 75 വയസിലധികം പ്രായമുള്ള മുത്തശി പ്ലാവിന്‍റെ കീഴിൽ ഒത്തുകൂടി പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സ്റ്റാഫ് സെക്രട്ടറി പദ്മകുമാർ കെ സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് മീനു ആനീ ഡേവിഡ് നന്ദിയും പറഞ്ഞു യോഗത്തിൽ സ്ക്കൂൾ മാനേജർ ഫാദർ സജു തോമസ് സൈകോളജിസ്റ് എബനേസർ ശൈലം, റൂഫസ് ജോൺ, അനീഷ് തോമസ് എന്നിവർ പങ്കെടുത്തു.

error: Content is protected !!