Input your search keywords and press Enter.

വിദ്യാഭ്യാസ അറിയിപ്പുകള്‍ (06/06/2024)

വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 06/06/2024 )

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ ക്രേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീപ്രസ്സ്ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് കോന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 ഫോൺ – 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. വെബ്സൈറ്റ്: www.captkerala.com .

മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD യുടെ പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നിലവിലുള്ള ബയോ മെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയ്ക്ക് പുറമെ പുതിയതായി ആരംഭിക്കുന്ന, മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം.

അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് അപേക്ഷിക്കാം. മെയ് 22 മുതൽ ജൂൺ 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ബയോമെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. SC/ST/OEC/OBC- H വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 04862 297617, 8547005084, 9446073146.

ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 2024 ൽ നടത്തിയ ഡി.ഫാം പാർട്ട് I (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in) എന്ന വെബ്സൈറ്റിൽ ലഭിക്കും.

അവസാന തീയതി ദീർഘിപ്പിച്ചു

2024-25 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-II) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10ന് വൈകിട്ട് ആറു വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ജൂൺ 30 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ജൂൺ മാസം അവസാനവാരം ആരംഭിക്കുന്ന Computerized Financial Accounting & GST Using TALLY കോഴ്സിന് PLUS Commerce /BCom പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂൺ 22 വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2560333/ 9995005055.

സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ്

1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2024-25 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾക്കായി ഇ-ഗ്രാൻറ്‌സ് പോർട്ടൽ ഓപ്പൺ ചെയ്തു. അവസാന തിയിതി ഓഗസ്റ്റ് 31. ലംപ്‌സം ഗ്രാന്റ് എഡ്യൂക്കേഷൻ എയ്ഡ്, ദുർബല വിഭാഗ സ്‌റ്റൈപ്പന്റ് ഫീസ് റീ-ഇംബേഴ്‌സ്‌മെന്റ്, വിദ്യാലയ വികാസ് നിധി എന്നീ പദ്ധതികളാണ് ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂൾ മേധാവികളും അവസാന തിയതിക്കു മുമ്പ് സ്‌കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈൽ ഫോൺ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 04712320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂൺ-22-ന്

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂൺ-22-ന് (ശനിയാഴ്ച) ഓൺലൈനായി നടക്കും. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ഓൺലൈനായി ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം.

കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275.

അപേക്ഷ ക്ഷണിച്ചു

റീജിയണൽ കാൻസർ സെന്റർ നടത്തുന്ന അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ മൈക്രോബയോളജി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 22ന് വൈകിട്ട് നാല് മണിക്കകം അപേക്ഷകൾ ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in ൽ ലഭിക്കും.

സംഗീതഭൂഷണം ഡിപ്ലോമ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇൻ കർണാട്ടിക് മ്യൂസിക്) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. ഡോ. കെ. ഓമനക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഗീത ഭാരതിയാണ് ഈ പ്രോഗ്രാമിന് വേണ്ട അക്കാദമിക് സഹായം നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം വൈകുന്നേരം 7.30 മുതൽ 9.30 വരെയാണ് ഓൺലൈൻ ക്ലാസ്.

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ തത്തുല്യമോ ആണ്. 40 വയസ്സിനു മുകളിൽ പ്രായമുള്ള അപേക്ഷകർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്. എസ്. എൽ. സി ആണ്. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 17 വയസ്. ആപ്ലിക്കേഷൻ https://app.srccc.in/register വഴി ഓൺലൈനായി നൽകാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. അപേക്ഷകൾ 30നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471 2325101, 8281114464, www.srccc.in.

മത്സര പരീക്ഷകൾക്കു സൗജന്യ പരിശീലനം

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെടുന്ന യുവതീ യുവാക്കൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സംസ്ഥാനത്തുടനീളം നടത്തുന്ന 24 യുവജന പരിശീലന കേന്ദ്രങ്ങളിലായി (Coaching Centre for Minority Youth) പി.എസ്.സി, യു.പി.എസ്.സി., ബാങ്കിംഗ് തുടങ്ങി മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിങ്കൾ മുതൽ വെള്ളി വരെ 5 ദിവസങ്ങളിലായി 6 മാസം ദൈർഘ്യമുള്ള റഗുലർ ബാച്ചുകളും ശനി, ഞായർ എന്നീ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും നടത്തുന്നു. 2024 ലെ ജൂലൈ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്ലസ്ടു, ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള ഫോം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജില്ലകളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ നിന്നും അപേക്ഷകൾ ലഭ്യമാക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് യുവജന പരിശീലന കേന്ദ്രങ്ങളുടെ വിലാസം, ഫോൺ നം. എന്നിവ www.minoritywelfare.kerala.gov.in.

error: Content is protected !!