റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും ഒരു മണ്ഡലം ഒഴിഞ്ഞേ തീരൂ. രാഹുൽ ഗാന്ധി ദേശീയ നേതാവായതിനാൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം.ഇതിനാല്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ഉള്ള തീരുമാനം എടുക്കേണ്ടി വരും .അങ്ങനെ എങ്കില്‍ വയനാട്ടില്‍ ഉപ തിരഞ്ഞെടുപ്പ് വരും.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. എം പിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നു.
വയനാട്ടില്‍ ഉപ തെരഞ്ഞെടുപ്പ് വന്നാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കും. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും.