Input your search keywords and press Enter.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന് എ ഗ്രേഡ്

ഓമല്ലൂര്‍: പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ ഗ്രേഡോടെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലിന് കൈമാറി. , വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ സാലി തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. രഞ്ജിമ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ ഗ്രേഡോടെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലിന് കൈമാറുന്നു.

error: Content is protected !!