Input your search keywords and press Enter.

കുവൈറ്റ് തീപിടിത്തം : 24 മലയാളികൾ മരിച്ചു : മരണസംഖ്യ ഉയരുന്നു

കുവൈറ്റ് തീപിടിത്തം : 24 മലയാളികൾ മരിച്ചു : മരണസംഖ്യ ഉയരുന്നു

കുവൈറ്റ് ലേബർ ക്യാമ്പ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക, ഏഴുപേരുടെ നില ഗുരുതരം.

കു​വൈ​റ്റ്സി​റ്റി​:​ ​​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ്.

കുവൈറ്റിലെ നോർക്ക ഹെൽപ് ഡെസ്‌ക്കാണ് 24 മലയാളികൾ മരിച്ചതായുള്ള വിവരം നൽകിയതെന്നും സിഇഒ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

ഏറ്റവും കുറഞ്ഞ സമയത്തിൽതന്നെ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിഇഒ അറിയിച്ചു. 24 മലയാളികൾ മരണപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.

അപകടത്തിൽ മരിച്ച 14 മലയാളികളുടെ മൃതദേഹങ്ങൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കൊ​ല്ലം​ ​ശൂ​ര​നാ​ട് ​നോ​ർ​ത്ത് ഷെ​മീ​ർ​ ​(30​),​ കോ​ട്ട​യം​ ​പാ​മ്പാ​ടി​ ​സ്റ്റെ​ഫി​ൻ​ ​എ​ബ്ര​ഹാം​ ​സാ​ബു​ ​(30​),​ ​തൃ​ക്ക​രി​പ്പൂ​ർ​ ​പി​ലി​ക്കോ​ട് ​എ​ര​വി​ൽ​ ​തെ​ക്കു​മ്പാ​ടെ​ ​കേ​ളു​ ​പൊ​ന്മ​ലേ​രി​ ​(55​),​ ​പ​ന്ത​ളം​ ​മു​ടി​യൂ​ർ​ക്കോ​ണം​ ​ഐ​രാ​ണി​ക്കു​ഴി​ ​ആ​കാ​ശ് എസ്. നാ​യ​ർ​ ​(32​),​ ​പ​ത്ത​നം​തി​ട്ട​ ​വാ​ഴ​മു​ട്ടം​ ​പി.​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​(54​),​ പു​ന​ലൂ​ർ​ ​ന​രി​ക്ക​ൽ​ ​സാ​ജ​ൻ​ ​ജോ​ർ​ജ് ​(28​),​ ​ലൂ​ക്കോ​സ് ​വ​ട​ക്കോ​ട്ട് (സാബു, 48)​ ​(​കൊ​ല്ലം​),​ ​സ​ജു​ ​വ​ർ​ഗീ​സ് (​കോ​ന്നി, 56​),​ ​ര​ഞ്ജി​ത്ത് ​കു​ണ്ട​ടു​ക്കം​ ​(​കാസർകോട്,34​),​ തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളാ യ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെ‌പുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാ‌ർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

error: Content is protected !!