Input your search keywords and press Enter.

സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്.

ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈനായി തിരുത്താൻ സാധിക്കുക.

ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ ചെല്ലണം . പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്.

ഓൺലൈൻ വഴി പുതുക്കാന്‍

    https://myaadhaar.uidai.gov.inലോഗിൻ ചെയ്യുക

‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും

വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക

error: Content is protected !!