Input your search keywords and press Enter.

നിരവധി തൊഴില്‍ അവസരങ്ങള്‍ (20/06/2024)

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയ്ക്ക് www.kepco.co.in, www.kepconews.blogspoc.com എന്നിവ സന്ദർശിക്കുക.

ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കൂളിൽ അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അദ്ധ്യയന വർഷം ഒഴിവുള്ള എച്ച് എസ് എ ഇംഗ്ലീഷ്, ബേസിക് സയൻസ്, സംഗീതം എന്നീ വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിലേക്ക് 2024 ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

അത്‌ലറ്റിക്‌സ്‌, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്‌ലിംഗ്‌, ഫുട്ബോൾ എന്നീ ഇനങ്ങളിൽ സ്പോർടസ് കോച്ച് തസ്തികയിലേക്ക് NIS, NS അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ 2024 ജൂൺ 26 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ഈഴവ/ബില്ല/തീയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 11 ന് നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിന്റെ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

അതിഥി അധ്യാപക ഒഴിവ്

2024-25 അധ്യയന വർഷത്തിൽ തലശേരി, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ / വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.241.78.85/guestregistration) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://govtcollegetly.ac.in)/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 28നു വൈകിട്ട് നാലിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ കോളേജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9188900210.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ജൂൺ 22ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന രജിസ്ട്രേഷൻ ക്യാമ്പ് ജൂൺ 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.

മിനിമം പ്ലസ്ടു യോഗ്യതയുള്ളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ളവരും, 35 വയസിൽ താഴെ പ്രായമുള്ളവരുമായ ആറ്റിങ്ങൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് അവസരം ഒരുക്കുന്നത്.

ഒറ്റത്തവണ 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം എംപ്ലോയബിലിറ്റി മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ, ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഇതിനാവശ്യമായ സോഫ്റ്റ് സ്കിൽ കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ: 8921916220.

മെഡിക്കൽ ഓഫീസർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു. എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം.

ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ആയുർവേദ കോളജിൽ സോണോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂൺ 26ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. എം.ബി.ബി.എസ്, റേഡിയോ ഡയഗ്‌നോസിസിൽ ഡിപ്ലോമ അല്ലെങ്കിൽ എം.ഡി ആണ് യോഗ്യത. രണ്ട് ഒഴിവുണ്ട്. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഗാന്ധിയൻ സ്റ്റഡീസ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഗാന്ധിയൻ സ്റ്റഡീസിൽ 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/ നെറ്റ്/ എം.എഡ്/ എംഫിൽ/ പിഎച്ച്ഡി അല്ലെങ്കിൽ തത്തുല്യ കോഴ്സ് ആണ് യോഗ്യത. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷി ഉദ്യോഗാർഥികൾക്കും അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.

ശമ്പള സ്കെയിൽ 55200-115300. പ്രായപരിധി 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 28 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ബയോമെഡിക്കൽ എൻജിനീയർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമിക്കപ്പെടുന്നതിന് ജൂൺ 28ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in

ആർ.സി.സിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ നിയമിക്കപ്പെടുന്നതിന് ജൂൺ 26ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

മെഡിക്കൽ ഓഫീസർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു. എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം.

ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിയമനം

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ‘ശലഭക്കൂട്’ എന്ന പ്രോജക്ടിന്റെ സുഗമമായ നടത്തിപ്പിനായി ഒരു സോഷ്യൽ വർക്കറെയും ഒരു സൈക്കോളജിസ്റ്റ് (ചൈൽഡ്) നെയും നിയമിക്കുന്നു.

അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂൺ 24 ന് വൈകിട്ട് അഞ്ചിനു മുൻപായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2575013, 2467700, 2509057.

പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജൂൺ 25 ന് വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.

error: Content is protected !!