Input your search keywords and press Enter.

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്‍റെ  ശിലാസ്ഥാപനം ജൂൺ 29 ന്

Indian (Malankara) orthodox Church, south-west American diocese ലുള്ള Canada, Calgary St. Mary’s Orthodox Church ന്‍റെ നിർമ്മാണ ശിലാ സ്ഥാപന കർമ്മം 2024 June 29 നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ ഡോക്ടർ മാർ ഇവാനിയോസ് നിർവഹിക്കുന്നു . 29 നു രാവിലെ 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു.

ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്ക ളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു ഇടവക ആരംഭിച്ചത്.

2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

2015 ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019 ൽ അതി ന്‍റെ സോണിങ്ങും, 2020 ൽ നിർമാണ അനുമതിയും ഉം ലഭിച്ചു. 2023 ൽ early works നടത്തി. ഒരു വർഷ ത്തിമുള്ളിൽ ദേവാലയ നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. എല്ലാവരുടേയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.

ഇടവക വികാരി Fr. George Varughese, treasure Ivan John, Secretary Ashok Johnson, Constriction convenor Joe Varughese തുടങ്ങിയവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ ദേവാലയ നിർമ്മാണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നു,

error: Content is protected !!