Input your search keywords and press Enter.

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

ബസ് സ്റ്റേഷനിൽ നിലവിൽ യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയും, യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്.
യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്.

ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു.കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

സ്റ്റാൻഡിൽ ആവശ്യമായ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 32 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും ചിലവഴിച്ച് പൊക്ക വിളക്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.

കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എം എൽ എ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി അനുവദിച്ചു നൽകുമെന്നും എംഎൽഎ അറിയിച്ചു.

ബന്ധപ്പെട്ട ഏജൻസികളുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തകർ വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

error: Content is protected !!