റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി പഞ്ചായത്ത്
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റചട്ടം പാലിച്ച് ശുചിത്വ മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്നതിന്റെ അടിസ്ഥാനത്തില്‍ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ പ്ലസ് ഗ്രേഡോടുകൂടി ഹരിതസ്ഥാപനമായി സാക്ഷ്യപ്പെടുത്തി.
റാന്നി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ ജി അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ ആര് പ്രകാശിന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ജി. സുധാകുമാരി , അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സതീശന്. വിഇഒ ചിഞ്ചു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.