Input your search keywords and press Enter.

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്.

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പില്‍ മുത്തമിട്ടത്.

error: Content is protected !!