Input your search keywords and press Enter.

കോന്നി ചെങ്ങറയിലെ അനധികൃത പാറഖനനം അവസാനിപ്പിക്കണം

 

കോന്നി ചെങ്ങറയിലെ അനധികൃത പാറഖനനം അവസാനിപ്പിക്കണം

കോന്നി ചെങ്ങറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വളവും കയറ്റിറക്കവുമുളള അട്ടച്ചാക്കൽ – ചെങ്ങറ റോഡിലൂടെ അമിത ലോഡുമായാണ് പാറ വണ്ടികൾ പോകുന്നത്.

അനുവദനീയമായ അളവിൽ കുടുതൽ പാറ സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലോഡുകടത്തുന്നത്. താരതമേന്യ വീതി കുറഞ്ഞ റോഡിൽ സ്കൂൾ ബസ്സുകളുൾപ്പടെ യാത്രാ ദുരിതം അനുഭവിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ പോലീസ് സഹായം ചെയ്യുന്നതിലും യോഗം പ്രതിഷേധം അറിയിച്ചു. ശക്തമായ സമര പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. പഞ്ചായത്ത് അംഗം ജോയ്സ് ഏബ്രഹാം യോഗം ഉത്ഘാടനം ചെയ്തു.

ബാബു പി.എ. അദ്ധ്യക്ഷത വഹിച്ചു. എം.ഒ. ഈപ്പൻ, ഏബ്രഹാം വാഴയിൽ, തോമസ് മാത്യു, അനിൽ ചെങ്ങറ, സുരേഷ് ബാബു, എം.റ്റി. ജേക്കബ്, റോബിൻകാരാവള്ളിൽ, ബിനോജ് കുഴിക്കാം തടം, സജിത് സോമരാജൻ, ജോഷി കാരാവള്ളിൽ, ദീപേഷ് വിശ്വൻ, തുടങ്ങിയവർ പ്രസംഗിച്ചു.ജോയ്സ് ഏബ്രഹാം (രക്ഷാധികാരി ) ബാബു. പി.എ.(ചെയർമാൻ), ജോഷി കാരാവള്ളിൽ ക്രൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

error: Content is protected !!