പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്‌ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി ഒന്നിന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in ല്‍ ലഭ്യമാണ്.
ഫോണ്‍: 0471- 2518637.
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്‌സ് റീജിയണല്‍ സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്‌സ് ബില്‍ഡിംങ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല). 2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക.
ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും. അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാന്‍ കഴിയൂ.
വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്.യു.എ.ഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (ചെങ്ങന്നൂര്‍) +91 479 208 0428,+919188492339, (തിരുവനന്തപുരം) 0471 2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ക്വട്ടേഷന്‍
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്നതിന് ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുളള ഏജന്‍സികള്‍ /വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ.
ഫോണ്‍ : 0468 2326409.
ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലേക്ക് ഒരു വാഹനത്തിന്റെ സേവനം ആഗസ്റ്റ് ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടുനല്‍കുന്നതിന് ജിഎസ്റ്റി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍ : 0473 221236.
ഫെസിലിറ്റേറ്റര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ അട്ടത്തോട് പടിഞ്ഞാറ്, കരികുളം, കുരുമ്പന്‍മുഴി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന സാമൂഹ്യ പഠനമുറികളില്‍ 2024-25 അധ്യയനവര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിനായി യോഗ്യരായ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തും. മൂന്ന് ഒഴിവ്.
അപേക്ഷകള്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/പി.ജി, ബി.എഡ് യോഗ്യതകള്‍ ഉളളവരായിരിക്കണം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ പ്ലസ് ടുകാരെ പരിഗണിക്കും. നിശ്ചിത യോഗ്യതയും താല്‍പര്യമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം റാന്നി സിവില്‍ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ജൂലൈ 20 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍ -04735 227703.
സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ആറുദിവസത്തെ ഇന്നോവേറ്റ് കണക്ട് (സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം) എന്ന വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22 മുതല്‍ 27 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. 18 വയസിനും 35 വയസിനും ഇടക്കുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ ജൂലൈ 19ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0484 2532890/0484 2550322/ 9188922785.
ദേശീയ മത്സ്യകര്‍ഷക ദിനാചരണം പന്തളം ബ്ലോക്കില്‍ നടത്തി
മത്സ്യങ്ങളിലെ പ്രേരിത പ്രജനന സമ്പ്രദായത്തിലൂടെ ഇന്ത്യന്‍ മത്സ്യകൃഷി മേഖലയില്‍ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാചരണം മത്സ്യകര്‍ഷക സംഗമത്തോടെ പന്തളം ബ്ലോക്കില്‍ നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക്തല പരിപാടിയുടെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ നിര്‍വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. മധു അധ്യക്ഷത വഹിച്ചു. മത്സ്യകര്‍ഷക സംഗമത്തോടനുബന്ധിച്ച് മധുസൂദനന്‍ പിള്ള, വാസുദേവന്‍ പിള്ള, എബി വി. ജോണ്‍, സിതാര ചന്ദ്രമോഹന്‍ എന്നീ മത്സ്യകര്‍ഷകരെ ആദരിച്ചു. പത്തനംതിട്ട മത്സ്യഭവന്‍ ഓഫീസര്‍ പി.കെ.രഞ്ജിനി, എ.വി.അബിത, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. സുരാജ്, ആര്‍ ലക്ഷ്മിരാജ്, മത്സ്യ കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശീയ മത്സ്യകര്‍ഷക ദിനാചരണം റാന്നി ബ്ലോക്കില്‍ നടത്തി
മത്സ്യങ്ങളിലെ പ്രേരിത പ്രജനന സമ്പ്രദായത്തിലൂടെ ഇന്ത്യന്‍ മത്സ്യകൃഷി മേഖലയില്‍ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാചരണം മത്സ്യകര്‍ഷക സംഗമത്തോടെ റാന്നി ബ്ലോക്കില്‍ നടത്തി.
റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക്തല പരിപാടിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് സുജ അധ്യക്ഷത വഹിച്ചു. മത്സ്യകര്‍ഷക സംഗമത്തോടനുബന്ധിച്ച് ഇട്ടിയവിര എണ്ണക്കപ്പള്ളില്‍,ശിവദാസ കൈമള്‍, ജോബിന്‍ തോമസ്, ശ്രീലജ ടി. ശ്രീകുമാര്‍ എന്നീ മത്സ്യകര്‍ഷകരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ മന്ദിരം രവീന്ദ്രന്‍,ഫിഷറീസ് ഓഫീസര്‍ എലീന ജോസ് , അട്ടത്തോട് ഗവ. ട്രൈബല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു തോമസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.ജെ കവിത, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ബിനിജ കെ.ഫിലിപ്പ്, സ്മിതാകുമാരി, മത്സ്യ കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശീയ മത്സ്യകര്‍ഷക ദിനാചരണം പറക്കോട് ബ്ലോക്കില്‍ നടത്തി
മത്സ്യങ്ങളിലെ പ്രേരിത പ്രജനന സമ്പ്രദായത്തിലൂടെ ഇന്ത്യന്‍ മത്സ്യകൃഷി മേഖലയില്‍ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാചരണം മത്സ്യകര്‍ഷക സംഗമത്തോടെ പറക്കോട് ബ്ലോക്കില്‍ നടത്തി.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക്തല പരിപാടിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. മണിയമ്മ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.കെ പ്രവീണ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞന്നാമ്മക്കുഞ്ഞ്, എം.ബിന്ദു, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മത്സ്യ കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.മത്സ്യകര്‍ഷക സംഗമത്തോടനുബന്ധിച്ച് മത്സ്യകര്‍ഷകരെ ആദരിച്ചു.
കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് സംരംഭകരെ ആവശ്യമുണ്ട്
പന്തളം ബ്ലോക്കില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുള്ള കുടുംബശ്രീ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജൂലൈ 20 വൈകിട്ട് അഞ്ചിന് മുന്‍പ് അതാത് സി.ഡി.എസ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍ : 04682221807.
ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി
ഫിഷറീസ്വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.മത്സ്യകൃഷിരംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രേരിത പ്രജനനത്തിലുടെ മത്സ്യവിത്ത് ഉത്പാദനം സാക്ഷാത്കരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍മാരായ ഡോ. ഹീരാലാല്‍ ചൗധരി, ഡോ.കെ.എച്ച്.അലിക്കുഞ്ഞി എന്നിവരുടെ മഹത്തായ നേട്ടത്തിന്റെ അനുസ്മരണയ്ക്കായാണ് എല്ലാവര്‍ഷവും ജൂലൈ 10 ന് ദേശീയമത്സ്യകര്‍ഷക ദിനമായി ആചരിക്കുന്നത്.
ഇലന്തൂര്‍േ ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ അനീഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത മത്സ്യകര്‍ഷകരായ, സന്തോഷ് (ചെന്നീര്‍ക്കര), ബോസ് എന്‍. ആര്‍ (ഇലന്തൂര്‍), കുര്യന്‍ വര്‍ഗ്ഗീസ് (കോഴഞ്ചേരി), വിക്രമന്‍ (പത്തനംതിട്ട മുന്‍സിപ്പാലിറ്റി), മാത്യു വര്‍ഗ്ഗീസ് (മല്ലപ്പുഴശ്ശേരി) എന്നിവരെ ആദരിച്ചു.അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.ഷാനവാസ്, വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള മത്സ്യകര്‍ഷകര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.
വാക്ക് -ഇന്‍ ഇന്റര്‍വ്യൂ 15 ന്
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആര്‍ കെ വി വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ വാക്ക് – ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു.
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള വാക്ക് -ഇന്‍ ഇന്റര്‍വ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 15 ന് രാവിലെ 11 ന് നടക്കും.
യോഗ്യതകള്‍ : ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ഫോണ്‍ : 04682322762.
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കെഎല്‍ഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ആഗസ്റ്റ് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് മെയിന്റനന്‍സ് നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് വൈകുന്നേരം 4.30 വരെ.
ഫോണ്‍ : 0468 2214108.
ടെന്‍ഡര്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള വടശ്ശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും 2024 ആഗസ്റ്റ് ഒന്നുമുതല്‍ 2027 ജൂലൈ 31 വരെ (മൂന്നുവര്‍ഷം) ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുളളവരില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡറുകള്‍ സെക്രട്ടറി ഡിറ്റിപിസി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, കോഴഞ്ചേരി എന്ന പേരില്‍ ജൂലൈ 24 ന് പകല്‍ മൂന്നുവരെ സമര്‍പ്പിക്കാം.
ഫോണ്‍ : 9447709944, 0468 2311343.
ദേശീയ മത്സ്യകര്‍ഷക ദിനാചരണം നടത്തി
മത്സ്യങ്ങളിലെ പ്രേരിത പ്രജനന സമ്പ്രദായത്തിലൂടെ ഇന്ത്യന്‍ മത്സ്യകൃഷി മേഖലയില്‍ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാചരണം മത്സ്യകര്‍ഷക സംഗമത്തോടെ കോന്നി ബ്ലോക്കില്‍ നടത്തി. കോന്നി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബ്ലോക്ക്തല പരിപാടിയുടെ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി നിര്‍വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു.മത്സ്യകര്‍ഷക സംഗമത്തോടനുബന്ധിച്ച് മികച്ച ശുദ്ധജലകര്‍ഷകന്‍ പി.പി. തോമസ് കൈച്ചിറ, മികച്ച നൂതനമത്സ്യ കര്‍ഷക ഗായത്രിദേവി, മികച്ച യുവകര്‍ഷകന്‍ വനീത് വിജയന്‍, മികച്ച യുവകര്‍ഷക പ്രീത ഷിബു എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസി മണിയമ്മ, പത്തനംതിട്ട ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസര്‍ തോമസ് പി. ഏബ്രഹാം, പി.പി തോമസ്, പി സലീം, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ അശ്വതി തങ്കപ്പന്‍, സന്ധ്യ സത്യന്‍, ഐശ്വര്യ കൃഷ്ണന്‍, സാഫ് കോ-ഓര്‍ഡിനേറ്റര്‍ മായ എന്നിവരും ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഉള്ള മത്സ്യ കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 2023-24 സാമ്പത്തിക വര്‍ഷത്തെ വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി.രാജീവിന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച തൊഴില്‍ മേളകള്‍, കരിയര്‍ എക്സിബിഷന്‍ പരിപാടികള്‍, ഉദ്യോഗാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച മത്സര പരീക്ഷാ പരിശീലനം, കരിയര്‍ സെമിനാറുകള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുളളത്. പ്രകാശന ചടങ്ങില്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (വൊക്കേഷണല്‍ ഗൈഡന്‍സ്) ജെ.എഫ്. സലിം, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ ജോസഫ് ജോര്‍ജ്, ബി മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു