ഗ്രാമഹൃദയങ്ങളിൽ കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടി അനുസ്മരണം
കാരുണ്യത്തിൻ്റെ ആൾ രൂപമായി ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോന്നി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തി 18 വാർഡുകളിലും ഗ്രാമഹൃദയത്തിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഓർമ്മയിൽ കുഞ്ഞൂഞ്ഞ്
ഉമ്മൻ ചാണ്ടി ചരമവാർഷിക ദിനം കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. കോന്നി ഗാന്ധിഭവനിൽ ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ അനുസ്മരണ സദസ് നടത്തി. കൂടാതെ കനിവ് കോന്നിയുടെ കാരുണ്യ സ്പർശം എന്ന പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
അതിൻ്റെ ഭാഗമായി ഗാന്ധിഭവനിലെ അന്തേവാസികളോടൊപ്പം എന്ന പരിപാടിയും നടത്തി തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിഭവനിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. അനുസ്മരണ സദസ് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കനിവ് പദ്ധതി റവ.ഫാദർ ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ CEO വിൻസെൻ്റ് ഡാനിയേൽ, ഡിസിസി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, യു.ഡി.ഫ് നിയോജകമണ്ഡലം പ്രസിഡൻ്റ് എസ്. സന്തോഷ് കുമാര്‍ , ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, ഡിസിസി സെക്രട്ടറിമാരായ ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, റോജി എബ്രഹാം, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, വി ടി അജോമോൻ, സൗദ റഹിം, ഷിജു അറപ്പുരയിൽ, പ്രിയ എസ് തമ്പി, റ്റി.ജി നിഥിൻ, സജി പീടികയിൽ, റ്റി. ഡി സന്തോഷ്, സി. കെ ലാലു, റോബിൻ കാരാവള്ളിൽ, വി. അഭിലാഷ്, പ്രകാശ് പേരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.