Input your search keywords and press Enter.

ഉപഭോക്തൃ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

 

കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്വത്തിൽ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും അളവുതൂക്ക നിയമങ്ങളെപ്പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലീഗൽ മെട്രോളജി വിഭാഗം ഡെപ്യൂട്ടി കൺട്രോളർ ഇ പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എസ് വിനീത്, എസ് ശരത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂള്‍ പ്രിൻസിപ്പാൾ ജി സന്തോഷ്, പി റ്റി എ പ്രസിഡൻറ് എൻ അനിൽകുമാർ, നാഷണൽ സർവീസ് സ്കീം പി എ സി മെമ്പർ എം എസ് സുമ, പ്രോഗ്രാം ഓഫീസർ പി ആർ രാജിമോൾ എന്നിവർ സംസാരിച്ചു .

error: Content is protected !!