Input your search keywords and press Enter.

2023- 24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

2023- 24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
“മൂന്നാം തവണ അധികാരമേറ്റ ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് രാജ്യം അഭിമാനകരമായി കാണുന്നു”

“ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശ നിർണയിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും”

“പാർലമെൻ്റിൻ്റെ മാന്യമായ വേദി പ്രയോജനപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്ന് രാജ്യത്തോട് പ്രതിബദ്ധത പുലർത്തുക”

“2029 വരെ രാജ്യം, ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവയ്ക്കായിരിക്കണം മുൻഗണന”

“തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റിൻ്റെയും അതിൻ്റെ പ്രധാനമന്ത്രിയുടെയും വായ് മൂടിക്കെട്ടലിന് ജനാധിപത്യ പാരമ്പര്യത്തിൽ സ്ഥാനമില്ല”

“ആദ്യമായി അംഗങ്ങളായവരെ മുന്നോട്ട് വരാനും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും അനുവദിക്കണം”

“ഈ സഭ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ളതല്ല, ഈ സഭ രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഇത് പാർലമെൻ്റംഗങ്ങളെ സേവിക്കാനല്ല, ഇന്ത്യയിലെ 140 കോടി പൗരന്മാരെ സേവിക്കാനാണ്”.

 

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം വർഷവും ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നതിൽ അഭിമാനമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മൂന്നാം തവണയും ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് മഹത്തായ സംഭവമായാണ് രാജ്യം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃതകാലത്തിൻ്റെ നാഴികക്കല്ലായ ബജറ്റാണെന്നും ഒരു കാലയളവിനുള്ളിൽ നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചന നൽകുകയും 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും”- അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ തുടർച്ചയായി 8 ശതമാനം വളർച്ച കൈവരിച്ച പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ, ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശുഭോദർക്കമായ വീക്ഷണം, നിക്ഷേപം, പ്രവർത്തനം എന്നിവ കാരണം ഇന്ന് അവസരങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പോരാട്ടങ്ങളും ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ നടന്നിട്ടുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പൗരന്മാർ ഗവണ്മെൻ്റിനെ തെരഞ്ഞെടുത്തുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത 5 വർഷത്തേക്ക് എല്ലാ പാർലമെൻ്റ് അംഗങ്ങളും ഒരുമിച്ച് നിന്ന് രാജ്യത്തിനായി പോരാടണമെന്ന് അഭ്യർത്ഥിച്ചു. 2029 ജനുവരിയിൽ തെരഞ്ഞെടുപ്പു പോരാട്ട ഭൂമിയിലേക്ക് പോകും വരെ, അടുത്ത നാലര വർഷത്തേക്ക് പാർലമെൻ്റിൻ്റെ മാന്യമായ വേദി പ്രയോജനപ്പെടുത്തി രാജ്യത്തോട് പ്രതിബദ്ധത പുലർത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ സംഘടനകൾക്കതീതമായി ഉയരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതുവരെ രാജ്യം, പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കാണ് മുൻഗണന നൽകേണ്ടത്. 2047-ൽ ഒരു വികസിത ഭാരതമെന്ന സ്വപ്നവും ദൃഢനിശ്ചയവും സാക്ഷാത്കരിക്കുന്നതിൽ ഒരലംഭാവവും കാട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില രാഷ്ട്രീയ പാർട്ടികളുടെ നിഷേധാത്മക സമീപനം മൂലം പല പാർലമെൻ്റംഗങ്ങൾക്കും അഭിപ്രായങ്ങളും തങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു . എല്ലാ അംഗങ്ങൾക്കും, പ്രത്യേകിച്ച് ആദ്യമായി അംഗമായവർക്ക് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെയും, പ്രധാനമന്ത്രിയുടെ പ്രസംഗത്തെയും പാർലമെൻ്റിൽ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ശ്രീ മോദി ജനങ്ങളെ ഓർമ്മിപ്പിച്ചു. ജനാധിപത്യ പാരമ്പര്യത്തിൽ ഇത്തരം രീതികൾക്ക് സ്ഥാനമില്ല എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകൾക്ക് അനുസരിച്ചു പ്രവർത്തിക്കാനല്ല, രാജ്യത്തെ സേവിക്കാനാണ് ജനങ്ങൾ തങ്ങളുടെ ജനവിധി നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പാർലമെൻ്റംഗങ്ങളെ ഓർമ്മിപ്പിച്ചു. “ഈ സഭ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ളതല്ല, ഈ സഭ രാജ്യത്തിന് വേണ്ടിയാണ്. ഇത് പാർലമെൻ്റംഗങ്ങളെ സേവിക്കാനല്ല, മറിച്ച് ഇന്ത്യയിലെ 140 കോടി പൗരന്മാരെ സേവിക്കാനാണ്,” അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ പാർലമെൻ്റ് അംഗങ്ങളും ഫലപ്രദമായ ചർച്ചകൾക്ക് സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ക്രിയാത്മകമായ കാഴ്ചപ്പാടുകളാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എതിർപ്പിന്റെ കാഴ്ചപ്പാടുകൾ മോശമല്ല,എന്നാൽ നിഷേധാത്മകമായ കാഴ്ചപ്പാടുകളാണ് വികസനത്തെ തടസ്സപ്പെടുത്തുന്നത്”. അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തിൻ്റെ ഈ ക്ഷേത്രം സാധാരണ പൗരന്മാരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റാൻ ഉപയോഗിക്കുമെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ 37 ശതമാനമായി ഉയര്‍ന്നു
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ 55.6 ശതമാനം സ്ത്രീകളുടെ പക്കല്‍

8.3 ദശലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി 89 ദശലക്ഷം സ്ത്രീകള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന-എന്‍ആര്‍എല്‍എംന് കീഴില്‍

പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം സ്ത്രീകള്‍ക്ക് 68 ശതമാനം വായ്പകള്‍ അനുവദിച്ചു

സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 77.7 ശതമാനം വനിതാഗുണഭോക്താക്കള്‍

സാമ്പത്തിക സര്‍വേ 2023-2024 സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നു. അത് വിദ്യാഭ്യാസവും നൈപുണ്യ വികസനവും കൂടുതല്‍ പ്രാപ്യമാക്കി. കൂടാതെ സ്ത്രീ ശാക്തീകരണത്തിനുള്ള മറ്റ് സംരംഭങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2023- 24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേ.

ഗ്രാമീണ ഇന്ത്യയില്‍ നിലവിലുള്ള പ്രവണതയ്ക്കൊപ്പം, 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ സ്ത്രീത്തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 37 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) 2024 മെയ് വരെ 52.3 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിച്ചു, അതില്‍ 55.6 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്.

സ്ത്രീകളുമായി അനുഭവപരമായി ബന്ധപ്പെട്ടിരിക്കുന്ന 8.3 ദശലക്ഷം സ്വാശ്രയ സംഘങ്ങള്‍ വഴി 89 ദശലക്ഷത്തിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന- എന്‍ആര്‍എല്‍എം – സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അന്തസ്സുയര്‍ത്തല്‍, വ്യക്തിത്വ വികസനം, സാമൂഹിക തിന്മകള്‍ കുറയ്ക്കല്‍, മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലെ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തം, ഗവണ്‍മെന്റ് പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നീ കാര്യങ്ങളില്‍ വഹിക്കുന്ന പങ്ക് സര്‍വ എടുത്തുകാണിക്കുന്നു.

സ്റ്റാര്‍ട്ടപ്പും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വത്തിന്റെ തരംഗത്തെ അംഗീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) കീഴില്‍ 68 ശതമാനം വായ്പകളും വനിതാ സംരംഭകര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2024 മെയ് മാസം വരെയുള്ള കണക്കുപ്രകാരം സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ള 77.7 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട് നടത്തുന്ന പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണത്തിന്റെ (പിഎംജിഡിഎസ്എച്ച്എ) 53 ശതമാനത്തിലധികം ഗുണഭോക്താക്കളും, 2023 ജൂലൈ വരെയുള്ള കണക്കുപ്രകാരം സ്ത്രീകളാണ്.

ലിംഗസമത്വത്തിലേക്കുള്ള പ്രചോദനമെന്ന നിലയില്‍ പിഎം ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ സ്ത്രീ ഉടമസ്ഥാവകാശത്തിന്റെ ആവശ്യകത സ്ത്രീകളുടെ ആസ്തി ഉടമസ്ഥതയുടെ പ്രാധാന്യം സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

 

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

 

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു ;

അസം മുഖ്യമന്ത്രി ശ്രീ ഹിമന്തബിശ്വ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഇടയിലും ഇന്ത്യയുടെ വിദേശ മേഖല പുനരുജ്ജീവനത്തിന്റെ പാതയിൽ

മൊത്തത്തിലുള്ള വ്യാപാര കമ്മി 2023 സാമ്പത്തിക വർഷത്തിലെ 121.6 ബില്യണിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 78.1 ബില്യൺ ഡോളറായി കുറഞ്ഞു

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി

ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ

ആഗോള മൂല്യ ശൃംഖലകളിലെ ഇന്ത്യയുടെ വിഹിതം – മൊത്ത വ്യാപാരവുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ 2019 ലെ 35.1 ശതമാനത്തിൽ നിന്ന് 2022 ൽ 40.3 ശതമാനമായി ഉയർന്നു

ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് പ്രകടന സൂചിക മെച്ചപ്പെട്ടു

ചരക്കുകളുടെ ഇറക്കുമതിയിലെ മ‌ിതത്വവും കയറ്റുമതി സേവനങ്ങളിലെ വളർച്ചയും കാരണം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സി എ ഡി) മെച്ചപ്പെട്ടു

പണം അയക്കൽ 2023 ൽ 120 ബില്യൺ ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടു

ഇന്ത്യയിലേക്കുള്ള പണം​ അയയ്ക്കൽ 2024 ൽ 3.7 ശതമാനം ‌ഉയർന്ന് 124 ബില്യൺ ഡോളർ വരെ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

വിപണിയിലെ ഉയർന്നു വരുന്ന തുല്യ ശക്തികൾക്ക് ഇടയിൽ ഏറ്റവും ഉയർന്ന നിക്ഷേപ പ്രവാഹം

 

സേവന കയറ്റുമതി മികച്ച പ്രകടനം തുടരുന്നതിനാൽ ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഇടയിലും ഇന്ത്യയുടെ വ‌‌ിദേശ മേഖല ശക്തമായി നിലകൊണ്ടു. മൊത്തത്തിലുള്ള വ്യാപാര കമ്മി 2023 സാമ്പത്തിക വർഷത്തിൽ 121.6 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 78.1 ബില്യൺ ഡോളറായി കുറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്നു സഭയിൽ അവതരിപ്പിച്ച 2023-24 സാമ്പത്തിക സർവേയിലാണ് ഇക്കാര്യം പറയുന്നത്.

സേവന വ്യാപാരം

ലോക സേവന കയറ്റുമതിയിൽ ഇന്ത്യയുടെ സേവന കയറ്റുമതിയുടെ പങ്ക് 1993 ലെ 0.5 ശതമാനത്തിൽ നിന്ന് 2022 ൽ 4.3 ശതമാനമായി ഉയർന്നുവെന്ന് സാമ്പത്തിക സർവേ എടുത്തു കാട്ടുന്നു. 2001 ൽ 24-ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ഏഴാമത്തെ രാജ്യമാണ്.

സേവന കയറ്റുമതിയിൽ, സോഫ്റ്റ്‌വെയർ / ഐടി സേവനങ്ങൾ, ബിസിനസ് സേവനങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിച്ചു. ആഗോള ശേഷി കേന്ദ്രങ്ങളുടെ (ജി സി സി) കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതാണ് ഇതിനു പിന്തുണ നൽകിയത്. ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ലോകത്ത് 2-ാം സ്ഥാനത്താണ്. വ്യക്തിഗത, സാംസ്കാരിക, വിനോദ സേവന കയറ്റുമതിയിൽ 6-ാം സ്ഥാനത്തും മറ്റ് വ്യാവസായിക സേവന കയറ്റുമതിയിൽ എട്ടാം സ്ഥാനത്തുമാണ് ഇന്ത്യ.

ആഗോള ശേഷി കേന്ദ്രങ്ങളിലെ (ജി സി സി) വളർച്ച സേവന ബി ഒ പിയിൽ പ്രതിഫലിക്കുന്നു. 26 % വിഹിതവുമായി 2024 സാമ്പത്തിക വർഷത്തിൽ സേവന കയറ്റുമതിയിൽ ‘മറ്റ് ബിസിനസ്സ് സേവനങ്ങൾ’ രണ്ടാം സ്ഥാനത്താണ്. 2012 ൽ, ഏകദേശം 760 ജി സി സി -കൾ ഇന്ത്യക്കു പുറത്ത് പ്രവർത്തിച്ചിരുന്നു. 2023 മാർച്ച് വരെ ഇന്ത്യയിൽ 1,600-ലധികം ജി സി സി -കൾ ഉണ്ട്.

ചരക്കു വ്യാപാരം

കയറ്റുമതി 776 ബില്യൺ ഡോളറും ഇറക്കുമതി 898 ബില്യൺ ഡോളറുമായി 2023 സാമ്പത്തിക വർഷത്തിൽ ആഗോള ആവശ്യകത കുറഞ്ഞിട്ടും ചരക്കു വ്യാപാരത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചു. ഇതോടെ, ചരക്ക് വ്യാപാര കമ്മി മുൻ വർഷത്തെ 264.9 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 238.3 ബില്യൺ ഡോളറായി കുറഞ്ഞു.

ഇന്ത്യയുടെ പ്രധാന കയറ്റുമതി പങ്കാളികളിൽ മാന്ദ്യം സംഭവിച്ചു. (പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ, 2024 ലെ 3.6 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023 ൽ 0.6 ശതമാനം മാത്രമാണ് യഥാർത്ഥ ജിഡിപി വളർച്ച നേടിയത്). കൂടാതെ, വർധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു വേണ്ട‌ി പല രാജ്യങ്ങളും നടത്തിയ പണമിടപാട് കർശനമാക്കലിന്റെ പിന്നാമ്പുറ ആഘാതവും ഉണ്ടായി.

2023 ലെ പ്രതികൂല വ്യാപാര അന്തരീക്ഷം ഈ വർഷവും അടുത്ത വർഷവും അൽപ്പം ലഘൂകരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇത് 2024, 2025 വർഷങ്ങളിൽ ചരക്ക് വ്യാപാരം വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോക ചരക്ക് വ്യാപാര അളവ് 2024 ലും 2025 ലും യഥാക്രമം 2.6 ശതമാനവും 3.3 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം ചെയ്യുന്ന സാമഗ്രികൾക്കു വേണ്ടിയുള്ള ആവശ്യകത വീണ്ടും ഉയരുന്നു.

എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഇന്ത്യയുടെ കയറ്റുമതി 2024 സാമ്പത്തിക വർഷത്തിൽ വർദ്ധിച്ചു. ലോക ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് മെച്ചപ്പെട്ടു. ഡ്രഗ്‌സ്, ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ ഇന്ത്യ ശക്തമായ ചുവട് ഉറപ്പിച്ചു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ താരതമ്യേന ശക്തമായ വളർച്ച കാരണം ഉയർന്ന ആഭ്യന്തര ആവശ്യകത ഉണ്ടായിരുന്നിട്ടും, ചരക്ക് ഇറക്കുമതി 2024 സാമ്പത്തിക വർഷത്തിൽ 5.7 ശതമാനം ചുരുങ്ങി, 2023 സാമ്പത്തിക വർഷത്തിലെ 716 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 675.4 ബില്യൺ ഡോളറായി. വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളിലോ സാങ്കേതിക നവീകരണത്തിലോ നിക്ഷേപം നടത്താൻ സാധ്യതയുള്ള ഉൽപ്പാദന പ്രക്രിയകളിൽ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ, ഉപകരണങ്ങൾ, മറ്റ് ഈടുള്ള വസ്തുക്കൾ എന്നിവയുടെ ഉയർന്ന ആവശ്യകത സൂചിപ്പിക്കുന്നതിനാൽ മൂലധന വസ്തുക്കളുടെ ഇറക്കുമതി വർദ്ധിച്ചു. ചരക്ക് ഇറക്കുമതിയിൽ ഉപഭോക്തൃ വസ്തുക്കളുടെ വിഹിതത്തിലെ നേരിയ വർദ്ധന, നേരിട്ടുള്ള ഉപഭോഗത്തിനായുള്ള പൂർത്തീകരിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ സ്ഥിരതയുള്ളതും എന്നാൽ പരിമിതവുമായ വർദ്ധന പ്രതിഫലിപ്പിക്കുന്നു.

പ്രതിരോധം, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, സ്‌മാർട്ട്‌ ഫോണുകൾ തുടങ്ങിയ മേഖലകളിലെ ഉൽപന്ന- നിർദ്ദിഷ്ട കയറ്റുമതിയിൽ ഗവൺമെന്റ് സ്വീകരിച്ച ലക്ഷ്യബോധവും നടപടികളുടെ ഒരു പരമ്പരയും ശക്തമായ വളർച്ച കാണിക്കുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ വിഹിതം 2019 സാമ്പത്തിക വർഷത്തിൽ 2.7 ശതമാനത്തിൽ നിന്ന് 2024 ൽ 6.7 ശതമാനമായി ഉയർന്നു. ഇതിലൂടെ ആഗോള ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ ഇന്ത്യ 2018 ലെ 28-ാം സ്ഥാനത്ത് നിന്ന് 2022 ൽ 24-ാം സ്ഥാനത്തെത്തി.

കയറ്റുമതി വിപുലീകരിക്കുന്നതിനുള്ള നടപടികൾ

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിനും ഗവണ്മെന്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കയറ്റുമതി ലക്ഷ്യങ്ങൾ നിശ്ചയിക്കുക, അവയുടെ നിരീക്ഷണം, കയറ്റുമതി വായ്പ ഇൻഷുറൻസ് സേവനങ്ങൾ നൽകുക, സൂക്ഷ്മ – ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് (എം എസ് എം ഇ) താങ്ങാനാകുന്നതും മതിയായതുമായ കയറ്റുമതി വായ്പ നൽകാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള നടപടികൾ പുതിയ വിപണികൾ കണ്ടെത്താനും നിലവിലുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിതമായി വൈവിധ്യവത്കരിക്കാനും അവരെ പ്രാപ്തരാക്കുന്നു.

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനുമായി, ഗവൺമെന്റ് യഥാക്രമം 2021 ഒക്‌ടോബറിലും 2022 സെപ്‌റ്റംബറിലും പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയും ദേശീയ ലോജിസ്റ്റിക്‌സ് നയവും (എൻ എൽ പി) ആരംഭിച്ചു. ഏകീകൃത ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം (യു എൽ ഐ പി), ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് തുടങ്ങിയ ഡിജിറ്റൽ പരിഷ്കാരങ്ങൾ ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിനുള്ള അധിക നടപടികളാണ്.

റെയിൽവേ ട്രാക്ക് വൈദ്യുതീകരണം, ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എൽ പി എ ഐ) റിലീസ് സമയം കുറയ്ക്കൽ, തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സിനായി എൻ എൽ പി മറൈൻ ലോഞ്ച് തുടങ്ങിയ സംരംഭങ്ങളും ഏറ്റെടുത്തു. എൻ എൽ പി ആരംഭിച്ചതുമുതൽ, 614-ലധികം വ്യവസായ സ്ഥാപനങ്ങൾ യു എൽ ഐ പി – യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 106 സ്വകാര്യ കമ്പനികൾ വെളിപ്പെടുത്താത്ത കരാറുകളിൽ (എൻ ഡി എ-കൾ) ഒപ്പുവച്ചു, 142 കമ്പനികൾ 382 ഉപയോഗ കേസുകൾ യു എൽ ഐ പി – യിൽ ഹോസ്റ്റ് ചെയ്യുന്നതിനായി സമർപ്പിച്ചു. സെപ്റ്റംബർ 2023 വരെ 57 അപേക്ഷകൾ തത്സമയം നൽകുകയും ചെയ്തു.

സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ കഴിയുന്ന, തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും പ്രവചനാത്മകവും വിവേചനങ്ങളില്ലാത്തതും പരസ്പര പ്രയോജനകരവുമായ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു. ഡബ്ല്യു ടി ഒ – യുടെ കാതലായ ഈ സവിശേഷതകളുള്ള ഒരു നിയമാധിഷ്ഠിത അന്താരാഷ്ട്ര വ്യാപാര സംവിധാനത്തിനായി ഇന്ത്യ വാദിക്കുന്നു. ഈ മനോഭാവം ഉൾക്കൊണ്ട്, സ്വതന്ത്ര വ്യാപാര കരാറുകളെ (എഫ് ടി എ) വ്യാപാര ഉദാരവൽക്കരണത്തിന്റെ സങ്കേതമായും ഡബ്ല്യു ടി ഒ – യ്ക്ക് കീഴിലുള്ള ബഹുമുഖ വ്യാപാര വ്യവസ്ഥയുടെ പൂരകമായും ഇന്ത്യ കണക്കാക്കുന്നു. അതനുസരിച്ച്, രാജ്യം അതിന്റെ എല്ലാ വ്യാപാര പങ്കാളികളുമായും / ബ്ലോക്കുകളുമായും അതിന്റെ കയറ്റുമതി വിപണി വിപുലീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു, അതേസമയം അവശ്യ ഇറക്കുമതികൾക്ക് ചെലവ് മത്സരാധിഷ്ഠിതമാക്കി ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനുള്ള മികച്ച നിബന്ധനകൾ ഉറപ്പാക്കുന്നു.

മൊത്ത വ്യാപാരത്തിലെ ജി വി സി – യുമായി ബന്ധപ്പെട്ട വ്യാപാരത്തിന്റെ വിഹിതം 2019 ലെ 35.1 ശതമാനത്തിൽ നിന്ന് 2022 ൽ 40.3 ശതമാനമായി ഉയർന്നതോടെ, ആഗോള മൂല്യ ശൃംഖലയിൽ (ജി വി സി) ഇന്ത്യ മുന്നേറുകയാണെന്ന് സാമ്പത്തിക സർവേ എടുത്തു പറഞ്ഞു. ജി വി സി പങ്കാളിത്തത്തിലെ പുരോഗതി, ശുദ്ധമായ പിന്നാക്ക ജി വി സി പങ്കാളിത്തം വർദ്ധിക്കുന്നതിലും പ്രതിഫലിക്കുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള വർഷങ്ങളിൽ കണ്ട മന്ദതയ്ക്ക് ശേഷം, പി എൽ ഐ, കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ (Districts as Exports Hub – ഡി ഇ എച്ച്) തുടങ്ങിയ പദ്ധതികളിലൂടെ നൽകുന്ന പ്രോത്സാഹനങ്ങളുടെ പിൻബലത്തിൽ ഇന്ത്യയുടെ ജി വി സി പങ്കാളിത്തം വീണ്ടും ഉയർന്നു തുടങ്ങിയതായി സർവേ കൂട്ടിച്ചേർത്തു. ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വാഹനങ്ങൾ, ഘടകങ്ങൾ, മൂലധന വസ്തുക്കൾ, സെമി കണ്ടക്ടർ നിർമാണം എന്നിവയിൽ വിദേശ കമ്പനികളുടെ നിക്ഷേപം വർധിച്ചത് ഇന്ത്യയുടെ മെച്ചപ്പെട്ട ആഗോള വിതരണ ശൃംഖല പങ്കാളിത്തത്തിന്റെ തെളിവ് ആണെന്നും സർവേ പറയുന്നു.

കറന്റ് അക്കൗണ്ട് നീക്കിയിരിപ്പ്

ചരക്ക് വ്യാപാര കമ്മിയിലെ ഇടിവ്, വർദ്ധിച്ചു വരുന്ന അറ്റ ​​സേവന കയറ്റുമതി, പണം അടയ്ക്കലിലെ വർദ്ധന എന്നിവ കാരണം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സി എ ഡി) മുൻ വർഷത്തെ 67 ബില്യൺ ഡോളറിൽ നിന്ന് (ജി ഡി പി – യുടെ 2 ശതമാനം) 2024 സാമ്പത്തിക വർഷത്തിൽ 23.2 ബില്യൺ ഡോളറായി (ജി ഡി പി – യുടെ 0.7 ശതമാനം) ചുരുങ്ങിയതായി സാമ്പത്തിക സർവേ എടുത്തു കാട്ടുന്നു.

സോഫ്റ്റ്‌വെയർ, ട്രാവൽ, ബിസിനസ് സേവനങ്ങൾ എന്നിവയുടെ വർദ്ധിച്ചു വരുന്ന കയറ്റുമതി കാരണം അറ്റ സേവന വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 143.3 ബില്യൺ ഡോളറിൽ നിന്ന് 162.8 ബില്യൺ ഡോളറായി ഉയർന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ പണമയച്ചത് 2024 സാമ്പത്തിക വർഷത്തിൽ 106.6 ബില്യൺ ഡോളറാണ്. മുൻ വർഷം ഇത് 101.8 ബില്യൺ ഡോളറായിരുന്നു.

ഇന്ത്യയിലേക്കുള്ള പണം അയയ്ക്കൽ 2024 ൽ 3.7 ശതമാനം വർധിച്ച് 124 ബില്യൺ ഡോളറാകുമെന്നും 2025 ൽ 4 ശതമാനം വർധിച്ച് 129 ബില്യൺ ഡോളറാകുമെന്നും സർവേ പ്രവചിക്കുന്നു.

മൂലധന അക്കൗണ്ട് നീക്കിയിരിപ്പ്

സി എ ഡി – ക്ക് ധനസഹായം നൽകുന്ന സ്ഥിരമായ മൂലധന പ്രവാഹത്തിന് ഊന്നൽ നൽകുന്ന സർവേ, 2024 സാമ്പത്തിക വർഷത്തിൽ, അറ്റ ​​മൂലധന പ്രവാഹം മുൻ വർഷത്തെ 58.9 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 86.3 ബില്യൺ ഡോളറായി ഉയർന്നു.

ശക്തമായ സാമ്പത്തിക വളർച്ച, സുസ്ഥിരമായ വ്യാവസായിക അന്തരീക്ഷം, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കൽ എന്നിവയുടെ പിന്തുണയോടെ 2024 സാമ്പത്തിക വർഷം 44.1 ബില്യൺ ഡോളറിന്റെ ലാഭകരമായ അറ്റ ​​വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ (എഫ് പി ഐ) പ്രവാഹത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചതായി സർവേ വ്യക്തമാക്കി.

സാമ്പത്തിക സേവനങ്ങൾ, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, ആരോഗ്യ സംരക്ഷണം, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 2024 സാമ്പത്തിക വർഷത്തിൽ ഓഹരി നിക്ഷേപം ആകർഷിക്കുന്ന പ്രധാന മേഖലകളാണ് എന്ന സർവേ പട്ടികപ്പെടുത്തി.

ആഗോള എഫ് ഡി ഐ പ്രവാഹത്തിൽ ഇടിവു സംഭവിച്ചതിന്റെ ആഘാതമായി, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള അറ്റ ​​ എഫ് ഡി ഐ വരവ് 42.0 ബില്യൺ ഡോളറിൽ നിന്ന് 26.5 ബില്യൺ ഡോളറായി കുറഞ്ഞു എന്ന് സർവേ ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വർഷത്തിലെ 71.4 ബില്യൺ യു എസ് ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 71 ബില്യൺ ഡോളറിൽ താഴെയായി മൊത്ത എഫ് ഡി ഐ നിക്ഷേപം (0.6 ശതമാനം മാത്രം) കുറഞ്ഞു.

പുനരുപയോഗിക്കാവുന്ന ഗ്രീൻഫീൽഡ് പദ്ധതികൾ, ടെലികമ്മ്യൂണിക്കേഷൻസ്, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിൽ എഫ് ഡി ഐ ആകർഷിക്കാൻ ഇന്ത്യയ്ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉയർത്തിക്കാട്ടിയ സാമ്പത്തിക സർവേ, നിക്ഷേപ ഉദ്ദേശ്യങ്ങൾ കൂടുതലുള്ളിടത്ത് ഈ മേഖലകളെ നിക്ഷേപത്തിന് കൂടുതൽ പ്രാപ്യമാക്കണമെന്ന് നിർദ്ദേശിച്ചു. എല്ലാ മേഖലകളിലും വ്യവസായ നടത്ത‌ിപ്പ് സുഗമനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നും ദേശീയ, സംസ്ഥാന, പ്രാദേശിക, റെഗുലേറ്റർമാരിലുടനീളം വിശദാംശങ്ങൾ തയ്യാറാക്കുന്നതിലൂടെ എഫ് ഡി ഐ – ക്ക് ആകർഷകമായ മേഖലകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ സ്ഥിരത, നയപരമായ പ്രവചന ക്ഷമത, സ്ഥിരത, ന്യായമായ തീരുവകളും നികുതികളും, തർക്ക പരിഹാര സംവിധാനങ്ങൾ, സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള എളുപ്പം എന്നിവയ്ക്കു പുറമെ, സുസ്ഥിര നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് അഭ്യസ്തവിദ്യരായ തൊഴിലാളികളും വൈദഗ്ധ്യമുള്ള തൊഴിലാളികളും ഊർജസ്വലമായ ഗവേഷണ – വികസന സംസ്കാരവും എന്ന് സർവേ പട്ടികപ്പെടുത്തി.

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ (എഫ് ഇ ആർ) 68 ബില്യൺ ഡോളർ വർദ്ധിച്ചതായി സർവേ എടുത്തു കാട്ടുന്നു. ഇത് പ്രധാന വിദേശ നാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വർദ്ധനയാണ്.

2024 സാമ്പത്തിക വർഷത്തിൽ വളർന്നുവരുന്ന വിപണിയിൽ തുല്യ ശക്തികൾക്ക് ഇടയിലും ഏതാനും വികസിത സമ്പദ്‌വ്യവസ്ഥകളിലും അസ്ഥിരത ഏറ്റവും കുറഞ്ഞ കറൻസിയായി രൂപ ഉയർന്നു വന്നതായി സർവേ സൂചിപ്പിക്കുന്നു. എഫ്‌ പി ഐ – യുടെ വർദ്ധിച്ചു വരുന്ന നിക്ഷേപം 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ രൂപയെ ഡോളറിന് 82 രൂപ മുതൽ 83.5 രൂപ വരെ എന്ന നിലയിൽ കൈകാര്യം ചെയ്യാവുന്ന പരിധിയിൽ നിലനിർത്തി.

2024 മാർച്ച് അവസാനത്തോടെ ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തി 1,028.3 ബില്യൺ ഡോളറായിരുന്നു എന്ന് സാമ്പത്തിക സർവ്വേ പറയുന്നു. 2023 മാർച്ചിലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 109.7 ബില്യൺ ഡോളർ അല്ലെങ്കിൽ 11.9 ശതമാനം കൂടുതലാണ് ഇത്. കരുതൽ ആസ്തികൾ, കറൻസി, നിക്ഷേപങ്ങൾ, നേരിട്ടുള്ള വിദേശ നിക്ഷേപം, വ്യാപാര വായ്പ, അഡ്വാൻസുകൾ, വായ്പകൾ എന്നിവയിലെ വർദ്ധനയാണ് പ്രധാന ഘടകങ്ങൾ.

ബാഹ്യ കടം

വിദേശ കടവും ജിഡിപി അനുപാതവും 2023 മാർച്ച് അവസാനമുള്ള 19.0 ശതമാനത്തിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 18.7 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ 2022 ലെ വിവിധ കടബാധ്യത സൂചകങ്ങൾ തുല്യനിലയിലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം ദേശീയ വരുമാനത്തിന്റെ (ജിഎൻഐ) ശതമാനമായി താരതമ്യേന കുറഞ്ഞ മൊത്തം കടവും മൊത്തം ബാഹ്യ കടത്തിന്റെ ശതമാനമായി ഹ്രസ്വകാല ബാഹ്യ കടവും ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നു സൂചിപ്പിക്കുന്നതായി സർവേ കൂട്ടിച്ചേർത്തു.

പി എൽ ഐ പദ്ധത‌ി വിപുലീകരിക്കുകയും ഇന്ത്യ നിരവധി ഉൽപ്പന്ന വിഭാഗങ്ങളിൽ ആഗോളതലത്തിൽ മത്സരാധിഷ്ഠിത ഉൽപ്പാദന അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയുടെ വ്യാപാര കമ്മി ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സർവേ അഭിപ്രായപ്പെട്ടു. അടുത്തിടെ ഒപ്പുവച്ച എഫ്‌ ടി എ – കൾ രാജ്യത്തിന്റെ കയറ്റുമതിയുടെ ആഗോള വിപണി വിഹിതം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേ കൂട്ടിച്ചേർത്തു. വർധിച്ച വരുന്ന ചരക്ക് – സേവന കയറ്റുമതിയും പണമയയ്‌ക്കലും മൂലം 2024 സാമ്പത്തിക വർഷത്തിൽ സി എ ഡി -യിൽ നിന്ന് ജി ഡി പി -യിലേക്കുള്ള നിരക്ക് ഒരു ശതമാനത്തിൽ താഴെയായി കുറയുമെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികളും ആർ ബി ഐ – യും പ്രതീക്ഷിക്കുന്നതായി സർവേ പരാമർശിച്ചു.

പ്രമുഖ വ്യാപാര പങ്കാളികളിൽ നിന്നുള്ള ആവശ്യകതയിലെ ഇടിവ്, വ്യാപാര ചെലവിലെ വർദ്ധന, ചരക്ക് വിലയിലെ ചാഞ്ചാട്ടം, വ്യാപാര നയത്തിലെ മാറ്റങ്ങൾ എന്നിവ ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥയിലെ പ്രധാന വെല്ലുവിളികളായി സർവേ പട്ടികപ്പെടുത്തി. ഇന്ത്യയുടെ കയറ്റുമതി സംവിധാനത്തിന്റെ മാറുന്ന ഘടന, വ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, മെച്ചപ്പെട്ട ഗുണനിലവാര ബോധം, സ്വകാര്യ മേഖലയിലെ ഉൽപ്പന്ന സുരക്ഷാ പരിഗണനകൾ, സുസ്ഥിരമായ നയ അന്തരീക്ഷം എന്നിവ ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള വിതരണക്കാരെന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയിൽ നിർണായക പങ്ക് വഹിക്കുമെന്ന് സർവേ അഭിപ്രായപ്പെട്ടു.

കാര്‍ഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള വാഗ്ദാന സ്രോതസ്സുകളായി ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അനുബന്ധ മേഖലകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്: സാമ്പത്തിക സര്‍വേ

2014-15 നും 2022-23 നും ഇടയില്‍ കന്നുകാലി മേഖലയില്‍ വളര്‍ച്ച സി.എ.ജി.ആര്‍ 7.38 ശതമാനവും; ഫിഷറീസ് മേഖല സി.എ.ജി.ആര്‍ 8.9 ശതമാനവും വളര്‍ന്നു

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ജി.വി.എ 2013-14ലെ 1.30 ലക്ഷം കോടിയില്‍ നിന്ന് 2022-23ല്‍ 1.92 ലക്ഷം കോടിയായി വര്‍ദ്ധിച്ചു

കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ അനുബന്ധ മേഖലകള്‍ ശക്തമായ വളര്‍ച്ചാ കേന്ദ്രങ്ങളായും കാര്‍ഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള വാഗ്ദാന സ്രോതസ്സുകളായും ക്രമാനുഗതമായി ഉയര്‍ന്നുവരുന്നതായി സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. കന്നുകാലിവളര്‍ത്തല്‍ മേഖല 2014-15 മുതല്‍ 2022-23 വരെ, സ്ഥിര വിലയില്‍ 7.38 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) വളര്‍ന്നു. കാര്‍ഷിക, അനുബന്ധ മേഖലകളിലെ മൊത്തം ജി.വി.എയില്‍ (സ്ഥിര വിലയില്‍) കന്നുകാലിവളര്‍ത്തല്‍ മേലഖയുടെ സംഭാവന 2014-15ലെ 24.32 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 30.38 ശതമാനമായി ഉയര്‍ന്നു. പാല്‍, മുട്ട, മാംസം എന്നിവയുടെ പ്രതിശീര്‍ഷ ലഭ്യത ഗണ്യമായി ഉയര്‍ത്തികൊണ്ട് 2022-23 ല്‍, കന്നുകാലി മേഖല മൊത്തം ജി.വി.എയുടെ 4.66 ശതമാനം സംഭാവന ചെയ്തു, കാര്‍ഷിക ജിവിഎയുടെ ഏകദേശം 6.72 ശതമാനം വരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്ന മത്സ്യമേഖല, 2014-15 നും 2022-23 നും ഇടയില്‍ (സ്ഥിര വിലയില്‍) 8.9 ശതമാനം സംയുക്ത വാര്‍ഷിക നിരക്കില്‍ വളര്‍ന്നു. ഏകദേശം 30 ദശലക്ഷം ആളുകളെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലവുമായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ ”സൂര്യോദയ മേഖല”.

പാല്‍ സംസ്‌ക്കരണം, മാംസസംസ്‌ക്കരണം, മൃഗങ്ങളുടെ തീറ്റ സസ്യങ്ങള്‍, വിത്തുമെച്ചപ്പെടുത്തല്‍ സാങ്കേതിക വിദ്യ (ബ്രീഡ് ഇംപ്രൂവ്‌മെന്റ് ടെക്‌നോളജി) എന്നിവയ്ക്കുള്ള നിക്ഷേപം വ്യക്തിഗത സംരംഭകര്‍, സ്വകാര്യ കമ്പനികള്‍, എഫ്.പി.ഒകള്‍, സെക്ഷന്‍ 8 കമ്പനികള്‍, ഡയറി കോഓപ്പറേറ്റീവുകള്‍(എ.എച്ച്.ഐ.ഡി.എഫ് ഫണ്ടില്‍ ഡയറി പ്രോസസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംയോജിപ്പിച്ചത്) എന്നിവയ്ക്ക് അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എ.എച്ച്.ഐ.ഡി.എഫ്) സുഗമമാക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. വായ്പയെടുക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് 3 ശതമാനം പലിശ ഇളവും മൊത്തം വായ്പയുടെ 25 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരണ്ടിയും നല്‍കുന്നു. 2024 മെയ് വരെ, 42 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനം നല്‍കുന്നതും 40,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ 13.861 കോടി രൂപയുടെ 408 പദ്ധതികള്‍ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍/നബാര്‍ഡ്/എന്‍.ഡി.ഡി.ബി എന്നിവ അംഗീകാരം നല്‍കിയിട്ടുമുണ്ട്.

ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും ആഗോള ഉല്‍പാദനത്തിന്റെ 8 ശതമാനവും കരസ്ഥമാക്കികൊണ്ട് 2022-23ല്‍ ഇന്ത്യ 17.54 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് മത്സ്യ ഉല്‍പ്പാദനം കൈവരിച്ചു. ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന്, വിത്ത്, മത്സ്യ ഉല്‍പ്പാദനം, മറ്റ് വിപുലീകരണ സേവനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) എന്ന തരത്തില്‍ ഒരു സമഗ്രമായ ഇടപെടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മേഖലയുടെ അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി, 2018-19 മൊത്തം 7520 കോടി രൂപയുടെ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്.ഐ.ഡി.എഫ്) അവതരിപ്പിക്കുകയും ചെയ്തു. ഇതുവരെ ഇളവു നിരക്കായി 5.590 കോടിരൂപയുടെ 121 നിര്‍ദ്ദേശങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.

ഭക്ഷ്യ സംസ്‌കരണ മേഖല:
സാമ്പത്തിക സര്‍വേ പ്രകാരം, ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും പഴങ്ങള്‍, പച്ചക്കറികള്‍, പഞ്ചസാര എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരുമാണ് ഇന്ത്യ. സംഘടിത മേഖലയിലെ മൊത്തം തൊഴിലില്‍ 12.02 ശതമാനം വിഹിതമുള്ള ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം രാജ്യത്തെ സംഘടിത ഉല്‍പ്പാദനമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ്. 2022-23 കാലയളവില്‍ സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഭക്ഷ്യ കയറ്റുമതിയുടെ മൂല്യം 46.46 ബില്യണ്‍ യു.എസ്. ഡോളര്‍ ആയിരുന്നു. ആയിരുന്നു, ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 11.7 ശതമാനം വരും. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയുടെ വിഹിതവും 2017-18ലെ 14.9 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 23.4 ശതമാനമായി ഉയര്‍ന്നു.

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ജി.വി.എ 2013-14ലെ 1.30 ലക്ഷം കോടി രൂപയില്‍ നിന്ന് 2022-23ല്‍ 1.92 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2011-12 ലെ വിലയില്‍ 2022-23ല്‍ ഉല്‍പ്പാദനമേഖലയിലെ ജി.വി.എയുടെ 7.66 ശതമാനം ഈ മേഖലയില്‍ നിന്നാണ്.

വ്യാവസായിക മേഖലയില്‍ 9.5 ശതമാനം വളര്‍ച്ച

ഔട്ട്പുട്ടിന്റെ മൊത്തം മൂല്യത്തിന്റെ 47.5 ശതമാനം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലെ ഇന്‍പുട്ടുകളായി ഉപയോഗിച്ചു

 

ശക്തമായ 9.5 ശതമാനം വ്യാവസായിക വളര്‍ച്ചയാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2023-24 സാമ്പത്തിക സര്‍വേയുടെ പ്രധാന ഹൈലൈറ്റ്.

സാമ്പത്തിക സര്‍വേ പ്രകാരം, കഴിഞ്ഞ ദശകത്തില്‍ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 5.2 ശതമാനം കൈവരിച്ചുകൊണ്ട് ഇന്ത്യന്‍ വ്യാവസായിക മേഖലയില്‍ ഉല്‍പ്പാദനരംഗം മുന്‍പന്തിയില്‍ തുടര്‍ന്നു. ഈ മേഖലയ്ക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ 14.3 ശതമാനം മൊത്ത മൂല്യവര്‍ദ്ധനവും അതേ കാലയളവില്‍ 35.2 ശതമാനം ഉല്‍പാദന വിഹിതവും ഉണ്ടായിരുന്നു, ഇത് ഈ മേഖലയ്ക്ക് കാര്യമായ പിന്നാക്ക-മുന്നേറ്റ ബന്ധങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നു. ഉല്‍പ്പാദനത്തിന്റെ എച്ച്.എസ്.ബി.സി ഇന്ത്യ പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചികയും (പി.എം.ഐ) 2024 സാമ്പത്തിക വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും 50 എന്ന പരിധിക്ക് മുകളിലായിരുന്നു, ഇത് ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ സുസ്ഥിര വിപുലീകരണത്തിന്റെയും സ്ഥിരതയുടെയും തെളിവാണ്.

രാജ്യത്തെ മൊത്തം ഉല്‍പ്പാദന മൂല്യത്തിന്റെ 47.5 ശതമാനവും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലെ (ഇന്റര്‍-ഇന്‍ഡസ്ട്രി ഉപഭോഗം) ഇന്‍പുട്ടുകളായി ഉപയോഗിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. അന്തര്‍-വ്യവസായ ഉപഭോഗത്തിന്റെ 50 ശതമാനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്, അതേ സമയം, എല്ലാ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും (കൃഷി, വ്യവസായം, സേവനങ്ങള്‍) ഉപയോഗിക്കുന്ന ഇന്‍പുട്ടുകളുടെ ഏതാണ്ട് 50 ശതമാനം വിതരണവും ചെയ്യുന്നു.

 

 

മുന്‍കാലങ്ങളില്‍ ഭൗതിക അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്‌സ്, കംപ്ലയന്‍സ് തടസ്സങ്ങള്‍ എന്നിവ ശേഷി സൃഷ്ടിയും വികാസവും മന്ദഗതിയിലാക്കി. ഈ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ എടുത്തുകളഞ്ഞതായി സര്‍വേ ശുഭാപ്തിവിശ്വാസത്തോടെ സൂചിപ്പിക്കുന്നു. ഭൗതിക അടിസ്ഥാനസൗകര്യങ്ങളും ബന്ധിപ്പിക്കലും അതിവേഗം മെച്ചപ്പെടുകയാണെന്നും സര്‍വേ പറയുന്നു. ചരക്ക് സേവന നികുതി നിരവധി ചരക്കുകള്‍ക്കായി ഒരൊറ്റ വിപണി സൃഷ്ടിച്ചുവെന്നും ഇത് വലിയതോതിലെ ഉല്‍പ്പാദനം സാദ്ധ്യമാക്കുന്നുവെന്നും അത് അഭിപ്രായപ്പെടുന്നു. ദീര്‍ഘകാല നിക്ഷേപത്തില്‍ സ്വകാര്യമേഖലയുടെ പങ്കിനൊപ്പം നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ പ്രാധാന്യത്തിനും സര്‍വേ അടിവരയിടുന്നു. മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യന്‍ ഉല്‍പ്പാദന മേഖല വിപുലീകരിക്കുകയും ചെയ്യുന്നത് അര്‍ദ്ധ നൈപുണ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രധാനമാണ്, അങ്ങനെ വികസനം ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാം.

ഗവണ്‍മെന്റിന്റെ സാമൂഹിക മേഖലയിലെ ചെലവ് 2016 മുതല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവണത കാണിക്കുന്നതായി 2023-24 ലെ സാമ്പത്തിക സര്‍വേ പറയുന്നു
സാമൂഹിക ക്ഷേമ ചെലവ് 2018-24 സാമ്പത്തിക വര്‍ഷത്തിനിടയില്‍ സി.എ.ജി.ആര്‍ 12.8% ല്‍ വളര്‍ന്നു

ആരോഗ്യ ചെലവ് സി.എ.ജി.ആര്‍ 15.8% വര്‍ദ്ധിക്കുന്നു

സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് ജി.ഡി.പിയുടെ 7.8% ആയി വര്‍ദ്ധിക്കുന്നു; 2024 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ ചെലവ് ജി.ഡി.പിയുടെ 1.9% ആയി വര്‍ദ്ധിച്ചു

സമീപ വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഉയര്‍ന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സാമൂഹികവും സ്ഥാപനപരവുമായ പുരോഗതിയും, ഗവണ്‍മെന്റ് പരിപാടികളുടെ പരിവര്‍ത്തനപരവും ഫലപ്രദവുമായ നിര്‍വ്വഹണവും അടിവരയിടുന്നതായി കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023-24 പ്രസ്താവിക്കുന്നു.

രാജ്യത്തെ പൗരന്മാരുടെ സാമൂഹിക ക്ഷേമത്തിന്റെ പല വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2016 സാമ്പത്തിക വര്‍ഷം മുതല്‍ സാമൂഹിക സേവനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ ചെലവ് വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. സാമ്പത്തികവര്‍ഷം 2018 നും 24 നും ഇടയില്‍, മൊത്തത്തിലുള്ള സാമൂഹിക ക്ഷേമ ചെലവുകള്‍ 12.8% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിലും (സി.എ.ജി.ആര്‍) ആരോഗ്യത്തിനുള്ള ചെലവ് 15.8 % സി.എ.ജി.ആറിലും വളര്‍ന്നു. 2017-18ലെ മൊത്തം സാമൂഹിക സേവന ചെലവ് 11.39 ലക്ഷം കോടിയും ആരോഗ്യചെലവ് 2.43 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24ലെ ബജറ്റ് കണക്കിലെ സാമൂഹ്യ സേവനങ്ങള്‍ക്കായുള്ള മൊത്തം ചെലവ് 23.5 ലക്ഷം കോടിയായും അതില്‍, ആരോഗ്യ ചെലവ് 5.85 ലക്ഷം കോടി രൂപയായും വര്‍ദ്ധിച്ചു.
2017-18ലെ 6.7%ല്‍ നിന്നും മൊത്തം ആഭ്യന്തരവളര്‍ച്ചയുടെ (ജി.ഡി.പി) 7.8%മായി സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് 2023-24ല്‍ ഉയര്‍ന്നു. അതിനനുസരിച്ച്, ഇതേ കാലയളവില്‍ ആരോഗ്യ ചെലവ് 1.4% ല്‍ നിന്ന് 1.9% ആയും വര്‍ദ്ധിച്ചു. മൊത്തം ചെലവിന്റെ ഒരു ശതമാനമെന്ന നിലയില്‍, 2023-24 ബജറ്റ് കണക്ക് പ്രകാരം സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് 26% ആയി വര്‍ദ്ധിക്കുകയും, അതില്‍ ആരോഗ്യത്തിനുള്ള ചെലവ് 6.5% ആയെന്നും സര്‍വേ എടുത്തുകാണിക്കുന്നു.

സാമൂഹ്യ സേവനങ്ങള്‍ക്കുള്ള ചെലവ് 2017-18 ലെ ജി.ഡി.പി.യുടെ 6.7 % ല്‍ നിന്ന് 2023-24 ല്‍ ജി.ഡി.പിയുടെ 7.8 % ആയി വര്‍ദ്ധിച്ചു

ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് 13.5 കോടി ഇന്ത്യക്കാര്‍ 2015-16 നും 2019-21 നും ഇടയില്‍ രക്ഷപ്പെട്ടതായി കണക്കാക്കുന്നു

ഗവണ്‍മെന്റ് പരിപാടികളുടെ നടത്തിപ്പും ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും പരിവര്‍ത്തനപ്പെടുത്തുന്നതിനുമുള്ള പുതിയ സമീപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ സമീപകാല സാമൂഹികവും സ്ഥാപനപരവുമായ പുരോഗതികള്‍ കൈവരിച്ചത്. അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) പോലുള്ള പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ തൊഴിലാളികളിലെ ഏറ്റവും അവസാനത്തെ ആളിനുപോലും ആനുകൂല്യം എത്തിക്കല്‍, താങ്ങാനാവുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ എന്നിവ ഈ സമീപനത്തില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2023-24ലെ സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബഹുമുഖ ദാരിദ്ര്യത്തിലെ കുറവ്
സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് 2017-18 ല്‍ ജി.ഡി.പിയുടെ 6.7 ശതമാനമായിരുന്നതില്‍ നിന്ന് 2023-24ല്‍ ജി.ഡി.പിയുടെ 7.8 ശതമാനമായി ഉയര്‍ന്നു. പരിപാടികളുടെ മെച്ചപ്പെട്ട നിര്‍വ്വഹണത്തോടൊപ്പം മെച്ചപ്പെട്ട സാമ്പത്തിക ഉത്തേജനവും (ദേശീയ) 2015-16 ലെ 0.117 ല്‍ നിന്ന് 2019-21 ല്‍ 0.066 ആയി പകുതിയായി ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) കുറച്ചു. തല്‍ഫലമായി, 2015-16 നും 2019-21 നും ഇടയില്‍ 13.5 കോടി ഇന്ത്യക്കാര്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ടതായി കണക്കാക്കപ്പെടുന്നുവെന്ന് സാമ്പത്തിക സര്‍വേ 2023-24 അഭിപ്രായപ്പെട്ടു.
ഗ്രാമീണ ഇന്ത്യ നയിക്കുന്ന ഈ പ്രവണത ബീഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടാക്കിയത്, 2015-16 നും 2019-21 നും ഇടയില്‍ 3.43 കോടി ആളുകള്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ട് ദരിദ്രരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്.

അസമത്വവും ഗ്രാമീണ-നഗര വിഭജനവും കുറയുന്നു
സാമൂഹിക മേഖലയിലെ വിവിധ മുന്‍കൈകളുടെ ഫലങ്ങള്‍ അസമത്വം കുറയ്ക്കുന്നതിലേക്ക് വിവര്‍ത്തനം ചെയ്തതായും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദശകത്തില്‍ ജിനി കോയഫിഫിഷ്യന്റ് ഗ്രാമീണ മേഖലയില്‍ 0.283 ല്‍ നിന്ന് 0.266 ആയും നഗര മേഖലയില്‍ 0.363 ല്‍ നിന്ന് 0.314 ആയും കുറഞ്ഞു. ഗാമീണ, നഗര പ്രതിശീര്‍ഷ ഉപഭോഗ ചെലവ് (എം.പി.സി.ഇ) തമ്മിലുള്ള വ്യത്യാസം 2011-12 ലെ 83.9 % ല്‍ നിന്ന് 2022-23 ല്‍ 71.2 % ആയി കുറഞ്ഞതോടെ. ഗ്രാമ-നഗര വിഭജനവും ഗണ്യമായി കുറഞ്ഞു.

സുസ്ഥിരമായ സമ്പദ്വ്യവസ്ഥയ്ക്ക് ആരോഗ്യമേഖല പ്രധാനമാണ്, സാമ്പത്തിക സര്‍വേ 2024 വ്യക്തമാക്കുന്നു

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (എ.ബി.-പി.എം.ജെ.എ.വൈ) ഗുണഭോക്താക്കളില്‍ 49%വും സ്ത്രീകളാണ്, സര്‍വേ ചൂണ്ടിക്കാട്ടുന്നു

എയിംസ് ദിയോഗറില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ കീഴില്‍ 64.86 കോടി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ (എ.ബി.എച്ച്.എ) സൃഷ്ടിച്ചു

ദീര്‍ഘകാല ഘടകങ്ങളുമായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഒരു മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനം ഉള്‍ച്ചേര്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023-24 അടിവരയിടുന്നു.

എല്ലാ വികസന നയങ്ങളിലും പ്രതിരോധവും പ്രോത്സാഹജനകവുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലൂടെയും നല്ല നിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങളും എല്ലാ സാര്‍വത്രിക നല്ല ആരോഗ്യരപരിരക്ഷാ സേവനങ്ങളുടെയും ക്ഷേമത്തിന്റെയും പ്രാപ്യത എല്ലാ പ്രായക്കാര്‍ക്കും ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുമായി സംയോജിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രധാന മുന്‍കൈകളും പദ്ധതികളും സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു.

– ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ): ദ്വിതീയ, തൃതീയ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന നിരാലംബരായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയെന്നതാണ് ലക്ഷ്യം., 2024 ജൂലൈ 8-വരെ 34.73 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നല്‍കുകയും. 7.37 കോടിപേരുടെ ആശുപത്രി പ്രവേശനവും പദ്ധതിയിലൂടെ നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 49% സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്.

-പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍: വിപണി വിലയേക്കാള്‍ 50-90 ശതമാനം വിലക്കുറവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴില്‍, 10,000-മത് ജന്‍ ഔഷധി കേന്ദ്രം കഴിഞ്ഞ വര്‍ഷം എയിംസ് ദിയോദറില്‍ ഉദ്ഘാടനം ചെയ്തു. 1965 മരുന്നുകളും 293 ശസ്ത്രക്രിയാ ഉപകരണങ്ങളും കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

-അമൃത് (താങ്ങാനാവുന്ന മരുന്നുകളും ചികിത്സയ്ക്കുള്ള വിശ്വസനീയമായ ഇംപ്ലാന്റുകളും): 300-ലധികം അമൃത് ഫാര്‍മസികള്‍ വിവിധ സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളികളില്‍ പ്രവര്‍ത്തിക്കുന്നു. ഗുരുതര രോഗങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

-ആയുഷ്മാന്‍ ഭവ കാമ്പെയ്ന്‍: തെരഞ്ഞെടുത്ത ആരോഗ്യ സേവനങ്ങള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും/പട്ടണങ്ങളിലും പൂരിതമാക്കാനും ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതികളെക്കുറിച്ച് പൗരന്മാരെ അറിയിക്കാനുമാണ് 2023 സെപ്റ്റംബറില്‍ ആരംഭിച്ച ഈ സംഘടിതപ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. സംഘടിതപ്രവര്‍ത്തനത്തിനിടയില്‍ കൈവരിച്ച പ്രശംസനീയമായ നാഴികക്കല്ലുകള്‍ ഇവയാണ്:

-16.96 ലക്ഷം സൗഖ്യ, യോഗ, ധ്യാന സെഷനുകള്‍; 1.89 കോടി ടെലി കണ്‍സള്‍ട്ടേഷനുകള്‍ നടത്തി

-11.64 കോടി ആളുകള്‍ക്ക് സൗജന്യ മരുന്നുകളും, 9.28 കോടി ആളുകള്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയ സേവനങ്ങളം ലഭ്യമാക്കി.

-82.10 ലക്ഷം അമ്മമാര്‍ക്കും 90.15 ലക്ഷം കുട്ടികള്‍ക്കും പ്രസവത്തിനു മുമ്പുള്ള പരിശോധനയും (എ.എന്‍.സി) പ്രതിരോധ കുത്തിവയ്പ്പും ലഭ്യമാക്കി.

-34.39 കോടി ആളുകള്‍ ഏഴ് തരം സ്‌ക്രീനിംഗ് (ടി.ബി, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഓറല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍, തിമിരം) എന്നിവ ലഭ്യമാക്കി.

-2.0 കോടി രോഗികള്‍ ജനറല്‍ ഒ.പി.ഡിയെ സമീപിച്ചപ്പോള്‍ 90.69 ലക്ഷം രോഗികള്‍ സ്‌പെഷ്യലിസ്റ്റ് ഒ.പി.ഡികളെ സമീപിച്ചു, 65,094 വലിയ ശസ്ത്രക്രിയകളും 1,96,156 ചെറിയ ശസ്ത്രക്രിയകളും നടത്തി.

-13.48 കോടി എ.ബി.എച്ച്.എ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, 9.50 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചു, 1.20 ലക്ഷം ആയുഷ്മാന്‍ സഭകള്‍ സംഘടിപ്പിച്ചു.

– 25.25 ലക്ഷം ആരോഗ്യ മേളകളിലായി മൊത്തം 20.66 കോടി ആളുകള്‍ സന്ദര്‍ശിച്ചു (2024 മാര്‍ച്ച് 31 വരെ)

-ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എ.ബി.ഡി.എം): രാജ്യത്തുടനീളം ഒരു ദേശീയ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് 2021ല്‍ ആരംഭിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് കീഴില്‍, 64.86 കോടി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ (എ.ബി.എച്ച്.എ) സൃഷ്ടിച്ചു, 3.06 ലക്ഷം ഹെല്‍ത്ത് ഫെസിലിറ്റി രജിസ്ട്രികള്‍ സൃഷ്ടിച്ചു, 4.06 ലക്ഷം ആരോഗ്യപരിരക്ഷാ പ്രൊഫഷണലുകള്‍ രജിസ്റ്റര്‍ ചെയ്തു, 39.77 കോടി ആരോഗ്യ റെക്കോര്‍ഡുകള്‍ എ.ബി.എച്ച്.എയുമായി ബന്ധിപ്പിച്ചു.

-ഇസഞ്ജീവനി: വിദൂര പ്രദേശങ്ങളിലെ വെര്‍ച്വല്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്റെ ടെലിമെഡിസിന് വേണ്ടി 2019-ല്‍ ആരംഭിച്ച ഈ പദ്ധതി 2024 ജൂലൈ 9വരെ 15,857 കേന്ദ്രങ്ങളിലായി ആയി 1.25 ലക്ഷം ഹെല്‍ത്ത് വെല്‍നസ് സെന്ററുകളിലൂടെ ഇപ്പോള്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ എന്നറിയപ്പെടുന്നു (സ്‌പോക്ക്‌സ് ആയി) 128 സ്‌പെഷ്യാലിറ്റികളിലായി 26.62 കോടി രോഗികള്‍ക്ക് സേവനം നല്‍കി.

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യസംരക്ഷണം ചെലവു കുറഞ്ഞതും കൂടുതല്‍ പാപ്യവുമായതായി മാറുന്നു

പ്രാഥമികാരോഗ്യ പരിരക്ഷാ ചെലവുകളുടെ വിഹിതം 2020-ല്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവിന്റെ 55.9% ആയി വര്‍ദ്ധിച്ചു

ശിശുമരണ നിരക്ക് 2020ല്‍ ലക്ഷത്തിന് 28 ആയി കുറയുന്നു; മാതൃമരണ നിരക്ക് ഓരോ ലക്ഷത്തിനും 97 ആയി

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദേശീയ ആരോഗ്യ അക്കൗണ്ട്‌സ് ( എന്‍എച്ച്എ) കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ, ആരോഗ്യ സംരക്ഷണം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതും പ്രാപ്യവുമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ 2023-2024 പ്രസ്താവിക്കുന്നു.

ഏറ്റവും പുതിയ എന്‍എച്ച്എ കണക്കുകള്‍ (2020 ,സാമ്പത്തിക വര്‍ഷം) ജിഡിപിയിലെ ഗവണ്‍മെന്റ് വക ആരോഗ്യ ചെലവിന്റെ വിഹിതത്തിലും മൊത്തം ആരോഗ്യ ചെലവു വിഹിതത്തിലും വര്‍ദ്ധനവ് കാണിക്കുന്നതായി സര്‍വേ എടുത്തുകാണിക്കുന്നു.

കൂടാതെ, വര്‍ഷങ്ങളായി, പ്രാഥമിക ആരോഗ്യ പരിപാലനച്ചെലവിന്റെ വിഹിതം 2015 സാമ്പത്തിക വര്‍ഷം ഗവണ്‍മെന്റ് വക ആരോഗ്യ ചെലവിന്റെ 51.3% ആയിരുന്നത് 2020ല്‍ ഗവണ്‍മെന്റ് വക ആരോഗ്യ ചെലവിന്റെ 55.9% ആയി വര്‍ദ്ധിച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ചെലവിലെ പാഥമിക, ദ്വിതീയ പരിചരണത്തിന്റെ വിഹിതം 2015 സാമ്പത്തിക വര്‍ഷത്തില്‍ 73.2ശതമാനം ആയിരുന്നത് 2020ല്‍ 85.5% ആയി ഉയര്‍ന്നു. മറുവശത്ത്, സ്വകാര്യ ആരോഗ്യ ചെലവുകളില്‍ പ്രാഥമിക, ദ്വിതീയ പരിചരണത്തിന്റെ വിഹിതം ഇതേ കാലയളവില്‍ 83.0% ല്‍ നിന്ന് 73.7% ആയി കുറഞ്ഞു, ഇത് വര്‍ദ്ധിച്ചുവരുന്ന ത്രിതീയ രോഗ ഭാരവും പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനായി ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമാണ് ഇതിന് കാരണമെന്ന് സര്‍വേ പറയുന്നു.

ആരോഗ്യരംഗത്തെ സാമൂഹിക സുരക്ഷാ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു, ഇത് 2015 സാമ്പത്തിക വര്‍ഷത്തില്‍ 5.7% ആയിരുന്നത് 2020 സാമ്പത്തിക വര്‍ഷത്തില്‍ 9.3% ആയി ഉയര്‍ന്നു. 2015നും 2020നും ഇടയില്‍ മൊത്തം ആരോഗ്യ ചെലവിന്റെ അധികച്ചെലവില്‍ കുറവുണ്ടായി.

ഈ സംഭവവികാസങ്ങളുടെ ഫലമായി, ശിശുമരണ നിരക്ക്, 2013-ല്‍ 1000ല്‍ 39-ല്‍ നിന്ന് 2020-ല്‍ 1000ല്‍ 28 ആയി കുറഞ്ഞു, മാതൃമരണ നിരക്ക് 2014ലെ ലക്ഷത്തില്‍ 167 എന്നതില്‍ നിന്ന് 2020ല്‍ ലക്ഷത്തില്‍ 97 ആയി കുറഞ്ഞു എന്നിങ്ങനെയുള്ള പ്രധാന ആരോഗ്യ സൂചകങ്ങളിലെ പുരോഗതിക്ക് സര്‍വേ അടിവരയിടുന്നു.

ഭാവിയില്‍ രാജ്യത്തിന്റെ ആരോഗ്യ, രോഗ ചിത്രത്തില്‍ നിര്‍ണായകമാകുന്ന രണ്ട് പ്രവണതകള്‍ സര്‍വേ ശുപാര്‍ശ ചെയ്യുന്നു. ഒന്നാമതായി, ആരോഗ്യകരമായ ഭക്ഷണത്തിനും മാനസികാരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കണമെന്ന് സര്‍വേ ഗവണ്‍മെന്റിനെയും പൊതുജനങ്ങളെയും ഉപദേശിക്കുന്നു. രണ്ടാമതായി, പൊതുജനാരോഗ്യം ഒരു സംസ്ഥാന വിഷയമായതിനാല്‍, ദേശീയ പരിപാടികള്‍ ‘ കുറഞ്ഞ പ്രതിരോധത്തിന്റെ പാത’യിലൂടെ എല്ലാവരിലും എത്തുന്നിന് സംസ്ഥാന-പ്രാദേശിക ഭരണത്തിന്റെ നിര്‍ണായക പങ്ക് സര്‍വേ എടുത്തുകാണിക്കുന്നു.

സാമ്പത്തിക സര്‍വേ 2024 ഇതാദ്യമായി സാമ്പത്തിക തലത്തില്‍ മാനസികാരോഗ്യത്തെ അഭിസംബോധന ചെയ്യുന്നു

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉല്‍പ്പാദന നഷ്ടവുമായി സുപ്രധാന ബന്ധം

മാനസികാരോഗ്യ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനുള്ള നയപരമായ നടപടികള്‍ സര്‍വേ ശുപാര്‍ശ ചെയ്യുന്നു

 

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ, ചരിത്രത്തിലാദ്യമായി മാനസികാരോഗ്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നയ ശുപാര്‍ശകളിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു.

മാനസികാരോഗ്യത്തിന്റെ ദേശീയ വ്യാപനം

മാനസികാരോഗ്യം വ്യക്തിപരവും ദേശീയവുമായ വികസനത്തില്‍ പ്രധാനമായും സ്വാധീനം ചെലുത്തുന്ന ഒരു ചാലകമായി അംഗീകരിച്ചുകൊണ്ട്, ദേശീയ മാനസികാരോഗ്യ സര്‍വേ (എന്‍എംഎച്ച്എസ്) 2015-16 പ്രകാരം, ഇന്ത്യയിലെ 10.6% മുതിര്‍ന്നവര്‍ മാനസിക പരിമിതികള്‍ അനുഭവിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മാനസിക പരിമിതികള്‍ക്കുള്ള ചികിത്സയുടെ വിടവ് 70-ശതമാനത്തിനും 92 ശതമാനത്തിനും ഇടയിലാണ്. കൂടാതെ, ഗ്രാമപ്രദേശങ്ങളെയും (6.9%), നഗര, മെട്രോ ഇതര പ്രദേശങ്ങളെയും (4.3%) അപേക്ഷിച്ച് നഗര മെട്രോ മേഖലകളില്‍ (13.5%) മാനസിക രോഗങ്ങളുടെ വ്യാപനം കൂടുതലാണ്. മാനസികാരോഗ്യവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമവും സംബന്ധിച്ച എന്‍സിഇആര്‍ടിയുടെ സര്‍വേ ഉദ്ധരിച്ച്, കൊവിഡ്-19 മഹാമാരി കൗമാരക്കാരില്‍ മോശം മാനസികാരോഗ്യത്തിന്റെ വ്യാപനം വര്‍ധിപ്പിച്ചതായി സര്‍വേ എടുത്തുകാണിക്കുന്നു, 11% വിദ്യാര്‍ത്ഥികള്‍ ഉത്കണ്ഠയും 14% തീവ്ര വൈകാരികതയും അനുഭവിക്കുന്നതായി റിപ്പോര്‍ട്ടു പറയുന്നു. 39 ശതമാനം കുട്ടികള്‍ മൂഡ് വ്യതിയാനം അഭിമുഖീകരിക്കുന്നു.

സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

മൊത്തത്തിലുള്ള സാമ്പത്തിക തലത്തില്‍, ശുഷ്‌കാന്തിക്കുറവ്, ഉല്‍പ്പാദനക്ഷമത കുറയല്‍, ഭിന്നശേഷികള്‍, വര്‍ധിച്ച ആരോഗ്യ സംരക്ഷണച്ചെലവ് മുതലായവ മാനസികാരോഗ്യ പരിമിതി മൂലമുള്ള ഗണ്യമായ ഉല്‍പാദന നഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. സമ്മര്‍ദ്ദം നിറഞ്ഞ ജീവിതത്തിലൂടെ മാനസികാരോഗ്യത്തിന്റെ വെല്ലുവിളിയെ ദാരിദ്ര്യം സ്വാധീനിക്കുന്നതിനു തെളിവുകളുണ്ട്. സാഹചര്യങ്ങള്‍, സാമ്പത്തിക അസ്ഥിരത, ഉയര്‍ച്ചയിലേക്കുള്ള അവസരങ്ങളുടെ അഭാവം തുടങ്ങിയവ ഉയര്‍ന്ന മാനസിക ക്ലേശത്തിന് കാരണമാകുന്നു.

മാനസികാരോഗ്യത്തെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ അടിസ്ഥാന വശമായി അംഗീകരിച്ചുകൊണ്ട്, ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് കൈക്കൊണ്ട പ്രധാന സംരംഭങ്ങള്‍ക്കും നയങ്ങള്‍ക്കും സര്‍വേ അടിവരയിടുന്നു:

ദേശീയ മാനസികാരോഗ്യ പരിപാടി: ഈ പദ്ധതിയുടെ ജില്ലാ മാനസികാരോഗ്യ പരിപാടിക്ക് കീഴില്‍, 1.73 ലക്ഷത്തിലധികം ഉപാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ എന്നിവ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളായി ഉയര്‍ത്തി.

ദേശീയ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം: 20-ലധികം ഭാഷകളില്‍ പരിശീലനം ലഭിച്ച 1600-ലധികം കൗണ്‍സിലര്‍മാരുമായി, 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 53 ടെലി മാനസ് സെല്ലുകള്‍ സജ്ജീകരിച്ചു, 2024 മാര്‍ച്ച് 31 വരെ 8.07 ലക്ഷത്തിലധികം ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്തു.

മാനസികാരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു: പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിന് 25 മികവിന്റെ കേന്ദ്രങ്ങള്‍ അനുവദിച്ചു, 19 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമായി 47 പിജി ഡിപ്പാര്‍ട്ട്മെന്റുകള്‍ ശക്തിപ്പെടുത്തുന്നതിന് പിന്തുണ, 22 എയിംസുകളും ഓണ്‍ലൈന്‍ പരിശീലന കോഴ്സുകള്‍ നല്‍കുന്ന മൂന്ന് ഡിജിറ്റല്‍ അക്കാദമികളും വഴി മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന പാതു ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളും പാരാമെഡിക്കല്‍ പ്രൊഫഷണലുകളെയും സജ്ജമാക്കി.

രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം: ശിശുസൗഹൃദ ആരോഗ്യ ക്ലിനിക്കുകളും (എഎഫ്എച്ച്‌സി) തുല്യതാ വിദ്യാഭ്യാസ പരിപാടികളും രാജ്യത്തുടനീളം നടത്തി.

ദേശീയ സംരംഭങ്ങള്‍ക്ക് പുറമേ, സംസ്ഥാന തലത്തില്‍ നടപ്പാക്കിയ തുല്യതയില്ലാത്തതും സ്വതന്ത്രവുമായ സംരംഭങ്ങളും സര്‍വേ എടുത്തുകാണിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ക്ഷേമവും അഭിസംബോധന ചെയ്യുന്നതിനുള്ള ദേശീയ ശ്രമങ്ങളെയും സംസ്ഥാനതല സംരംഭങ്ങളെയും സര്‍വേ വിശദമാക്കുന്നു.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള നയ നിര്‍ദ്ദേശങ്ങള്‍

മാനസികാരോഗ്യ സംരക്ഷണത്തില്‍ വരുത്തിയ മെച്ചപ്പെടുത്തലുകള്‍ ത്വരിതപ്പെടുത്തുന്നതിനും നിലവിലുള്ള പരിപാടികളിലെ വിടവുകള്‍ പരിഹരിക്കുന്നതിനും അവയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശരിയായ നടപ്പാക്കലിനും സര്‍വേ ഊന്നല്‍ നല്‍കുന്നു. പ്രധാനപ്പെട്ട നയ ശുപാര്‍ശകള്‍:

സൈക്യാട്രിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ഇരട്ടിയാക്കുന്നു. 2021-ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 0.75 മനോരോഗ വിദഗ്ധര്‍ എന്നതില്‍ നിന്ന് ഒരു ലക്ഷം ജനസംഖ്യയ്ക്ക് 3 എന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കുന്നു.

മാനസികാരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒപ്പം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി മി്കവിന്റെ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ക്കായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നു.

ഉപയോക്താക്കള്‍, പ്രൊഫഷണലുകള്‍, പങ്കാളികള്‍ എന്നിവരില്‍ നിന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും വിശാലമായ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രതികരണങ്ങള്‍ ശേഖരിച്ച് പ്രോഗ്രാമുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നു.

തുല്യതാ പിന്തുണ ശൃംഖലകള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍, സാമൂഹികാധിഷ്ഠിത പുനരധിവാസ പരിപാടികള്‍ എന്നിവ പരിപോഷിപ്പിക്കുന്നത് മാനസിക പരിമിതികള്‍ മെച്ചപ്പെടുത്താനും അവരുടേതായ ഒരു ബോധം വളര്‍ത്തിയെടുക്കാനും സഹായിക്കും.

ഭാവി നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മേഖലകള്‍ തിരിച്ചറിയുന്നതിന് സഹായിക്കാനുള്ള പ്രയത്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അറിവ് പങ്കിടുന്നതിനും ഉറവിടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സന്നദ്ധ സംഘടനകളുമായി സഹകരിക്കുന്നു.

തീരുമാനമെടുക്കല്‍, സേവന ആസൂത്രണം, അഭിഭാഷക സഹായം എന്നിവയില്‍ മാനസികാരോഗ്യ പരിമിതികളുടെ കാര്യത്തില്‍ വ്യക്തിപരമായ അനുഭവപരിചയമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യ സേവനങ്ങളുടെ വ്യക്തി കേന്ദ്രീകൃതതയും വീണ്ടെടുക്കല്‍ സാധ്യതയും വര്‍ദ്ധിപ്പിക്കും.

പ്രീ സ്‌കൂള്‍, അംഗന്‍വാടി തലങ്ങളില്‍ മാനസികാരോഗ്യം സംബന്ധിച്ച ബോധവല്‍ക്കരണം, പരിമിതികളേക്കുറിച്ചുള്ള വിലയേറിയ മുന്‍കൂര്‍ തിരിച്ചറിയല്‍ നല്‍കുന്നതിന്.
ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലുടനീളമുള്ള മാനസിക-ആരോഗ്യ സേവനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെ സ്‌കൂളുകളില്‍ മാനസികാരോഗ്യ ഇടപെടലുകള്‍ സമന്വയിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ , അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രായത്തിനനുസരിച്ചുള്ള
മാനസികാരോഗ്യം എന്ന വിഷയത്തെ അഭിസംബോധന ചെയ്യുന്നതിലും സമീപനത്തിലെ പരിമിതികള്‍ ഇല്ലാതാക്കുന്നതിലും സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും ഉറപ്പാക്കുക.

പൊതുജനാരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി, വ്യക്തിപരമായ തലത്തിലുള്ള അടിസ്ഥാന പരിമിതി അംഗീകരിച്ചും അഭിസംബോധന ചെയ്തുകൊണ്ടും മാനസികാരോഗ്യ നില കൈകകാര്യം ചെയ്യുക.

സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും ബജറ്റില്‍ 2014 സാമ്പത്തികവര്‍ഷം മുതല്‍ 2025 വരെ 218.8 ശതമാനം വര്‍ദ്ധനവ്

ദേശീയ തലത്തില്‍ ജനനത്തിലെ ലിംഗാനുപാതം 918 (2014-15) ല്‍ നിന്ന് 930 (2023-2024) ആയി മെച്ചപ്പെട്ടു

മാതൃമരണ നിരക്ക് 2014-16-ലെ ലക്ഷത്തില്‍ 130 എന്നതില്‍ നിന്ന് 2018- 20ല്‍ ലക്ഷത്തില്‍ 97 ആയി കുറഞ്ഞു

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ സ്ത്രീകളുടെ പങ്കാളിത്തം 2016 സാമ്പത്തിക വര്‍ഷം 42.7 ശതമാനത്തില്‍ നിന്ന് 52.3 ശതമാനമായി വര്‍ധിച്ചു

 

ക്ഷേമത്തെക്കുറിച്ചുള്ള ഇന്ത്യന്‍ സങ്കല്‍പ്പം ശാക്തീകരണമായി മാറുമ്പോള്‍, ഇന്ത്യ സ്ത്രീകളുടെ വികസനത്തില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്ക് മാറുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023-2024 എടുത്തുകാണിക്കുന്നു.
ഭൗമ-രാഷ്ട്രീയ, ആഗോള വെല്ലുവിളികളുടെ കാലത്ത് ഒതുക്കങ്ങളിലൂടെയും സമവായത്തിലൂടെയും രാജ്യത്തെ നയിക്കുന്നതില്‍ സാമ്പത്തിക സര്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് ഇത് വെളിച്ചം വീശുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൊവിഡിന് ശേഷമുള്ള വീണ്ടെടുക്കല്‍ ഏകീകരിക്കുകയും ശക്തവും സുസ്ഥിരവുമായ നിലയിലായെന്നും സാമ്പത്തിക സര്‍വേ അഭിപ്രായപ്പെട്ടു.

സ്ത്രീശക്തിയോടുള്ള ആഹ്വാനത്തെ സാക്ഷാത്കരിക്കുന്നതിനായി ഗവണ്‍മെന്റ് വിവിധ നിയമനിര്‍മ്മാണ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും വിവിധ തൊഴിലുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രാപ്തമാക്കുന്നുവെന്നും സര്‍വേ എടുത്തുകാണിക്കുന്നു.

സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള പദ്ധതികള്‍ക്കായുള്ള ബജറ്റില്‍ 218.8 ശതമാനം വര്‍ധനയുണ്ടായതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇത് 2014 സാമ്പത്തിക വര്‍ഷത്തിലെ 97,134 കോടി രൂപയില്‍ നിന്ന് 2025 സമ്പത്തിക വര്‍ഷത്തില്‍ 3.10 ലക്ഷം കോടി രൂപയായി വളര്‍ന്നു, കൂടാതെ 2024 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ജെന്‍ഡര്‍ ബജറ്റ് സ്റ്റേറ്റ്മെന്റില്‍ (ജിബിഎസ്) 38.7 ശതമാനം വര്‍ദ്ധനവും കാണിക്കുന്നു. മൊത്തം യൂണിയന്‍ ബജറ്റിലെ ജെന്‍ഡര്‍ ബജറ്റിന്റെ വിഹിതം 2025 സാമ്പത്തിക വര്‍ഷത്തില്‍ 6.5ശതമാനമായി ഉയര്‍ന്നു, ഇത് 2006ല്‍ ജെന്‍ഡര്‍ ബജറ്റ് സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ആരംഭിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിലാണെന്ന് സര്‍വേ ഊന്നിപ്പറഞ്ഞു. ദേശീയ തലത്തില്‍ ജനന സമയത്ത് ലിംഗാനുപാതം (എസ്ആര്‍ബി) 918 (2014-15) ല്‍ നിന്ന് 930 (2023-24) ആയി മെച്ചപ്പെട്ടു, കൂടാതെ മാതൃമരണ നിരക്ക് 2014-16 ലെ ലക്ഷത്തില്‍ 130 എന്നത് 2018- 20ല്‍ 97 ആയി കുറഞ്ഞു. സുകന്യ സമൃദ്ധി യോജനയ്ക്കൊപ്പം ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, പെണ്‍കുട്ടികളെ പരിപാലിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കൂട്ടായ അവബോധത്തെ ബോധവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു.

ജനനി ശിശു സുരക്ഷാ പരിപാടിയിലൂടെയും പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ സഹായത്തോടെയും സ്ഥാപനപരമായ നടപ്പാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടി കാരണം കഴിഞ്ഞ ദശകത്തില്‍, 2015-16ല്‍ 78.9 ശതമാനത്തില്‍ നിന്ന് 2019-21ല്‍ 88.6 ശതമാനമായി ഉയര്‍ന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ സോപാധിക പണ കൈമാറ്റ പരിപാടി. പൊതു-ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെയും ജനനങ്ങള്‍ക്കിടയിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതിന്റെയും നല്ല പാര്‍ശ്വഫലങ്ങള്‍ ഈ പരിപാടികള്‍ക്ക് ഉണ്ടായിട്ടുണ്ട്.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഗവണ്‍മെന്റ് സംരംഭങ്ങള്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും അവരുടെ വികസനത്തെ തടയുന്ന ലിംഗ-നിര്‍ദ്ദിഷ്ട പോരായ്മകള്‍ പരിഹരിക്കുന്നതിനും പ്രാപ്തമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലിംഗഭേദം കൈകാര്യം ചെയ്യല്‍-പ്രത്യേക പോരായ്മകള്‍, ‘ശുചിത്വഭാരത ദൗത്യം’ പ്രകാരം കക്കൂസ് നിര്‍മ്മാണം, ‘ഉജ്ജ്വല യോജന’ പ്രകാരം ശുദ്ധമായ പാചക വാതക കണക്ഷനുകള്‍, ‘ജല്‍ ജീവന്‍ ദൗത്യം’ പ്രകാരം ടാപ്പ് കുടിവെള്ള കണക്ഷനുകള്‍ എന്നിവ ഭാരവും പരിചരണഭാരവും കുറച്ചുകൊണ്ട് സ്ത്രീകളുടെ ജീവിതംമാറ്റമുണ്ടാക്കിയതായി തിരിച്ചറിഞ്ഞു. ഈ സംരംഭങ്ങള്‍ സുരക്ഷയുടെയും അന്തസ്സിന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം മുഖേന സ്ത്രീകളുടെ കൂട്ടായ്മകളിലെ പങ്കാളിത്തം പോലുള്ള ഉല്‍പാദനപരമായ കാര്യങ്ങള്‍ക്കായി സമയവും ഊര്‍ജവും കൂടുതല്‍ നല്‍കി.

സ്ത്രീകളുടെ ആരോഗ്യം സാമൂഹിക ആരോഗ്യത്തിന്റെ അടിസ്ഥാനശിലയായി മാറുമെന്ന അടിസ്ഥാന തത്വത്തോടുകൂടിയ സംരംഭങ്ങളെ പ്രാപ്തമാക്കുന്ന സംരംഭങ്ങളായി മിഷന്‍ സാക്ഷം അങ്കണവാടിയും പോഷന്‍ 2.0 പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ആരോഗ്യം, പ്രതിരോധശേഷി എന്നിവയിലേക്ക് സൂക്ഷ്മ പോഷക പര്യാപ്തതയിലൂടെ പരിപാടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവാണ് സ്ത്രീ വിദ്യാഭ്യാസമെന്ന് സാമ്പത്തിക സര്‍വേ ഊന്നിപ്പറയുന്നു.

”സര്‍വശിക്ഷാ അഭിയാനും വിദ്യാഭ്യാസത്തിനുള്ള അവകാശവും നടപ്പാക്കിയതോടെ സ്‌കൂളുകളിലെ പ്രവേശനത്തിന്റെ കാര്യത്തില്‍ എല്ലാ തലങ്ങളിലും ലിംഗസമത്വം കൈവരിക്കാന്‍ കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തില്‍, തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി സ്ത്രീ പ്രാതിനിധ്യം പുരുഷ പ്രാതിനിധ്യത്തേക്കാള്‍ കൂടുതലാണ്’, സര്‍വേയില്‍ ഉയര്‍ത്തിക്കാട്ടുന്നു.

നൈപുണ്യ പരിപാടികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതില്‍ സമര്‍പ്പിത ഊന്നല്‍ നല്‍കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പ്രകാരം പരിശീലനം നേടിയവരില്‍ സ്ത്രീകളുടെ പങ്കാളിത്തം 2016 സാമ്പത്തിക വര്‍ഷത്തില്‍ 42.7 ശതമാനത്തില്‍ നിന്ന് 52.3 ശതമാനമായി വര്‍ധിച്ചതായി സര്‍വേ നിരീക്ഷിക്കുന്നു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെഎസ്എസ്) പദ്ധതി പ്രകാരം മൊത്തം ഗുണഭോക്താക്കളില്‍ 82 ശതമാനവും സ്ത്രീകളാണ്. ദീര്‍ഘകാല ആവാസവ്യവസ്ഥയില്‍, അതായത്, ഐടിഐകളിലും ദേശീയ നൈപുണ്യ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും (എന്‍എസ്ടിഐകള്‍) സ്ത്രീകളുടെ പങ്കാളിത്തം 2016 സാമ്പത്തിക വര്‍ഷത്തിലെ 9.8 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 13.3 ശതമാനമായി ഉയര്‍ന്നു. നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീമിന് കീഴില്‍ സ്ത്രീകളുടെ പങ്കാളിത്തം 2017 സാമ്പത്തിക വര്‍ഷത്തിലെ 7.7 ശതമാനത്തില്‍ നിന്ന് 2020 സാമ്പത്തിക വര്‍ഷത്തില്‍ 20.8 ശതമാനമായി ഉയര്‍ന്നു.

സ്ത്രീകളുടെ പങ്കാളിത്തം 2017 സാമ്പത്തിക വര്‍ഷത്തിലെ 7.7 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 20.8 ശതമാനമായി ഉയര്‍ന്നു.

2018-നും 2023-നും ഇടയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ‘വിമന്‍ ഇന്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്-കിരണ്‍ (വൈസ് കിരണ്‍)’ പരിപാടി 2018-നും 2023-നുമിടയില്‍ ഏകദേശം 1962 വനിതാ ശാസ്ത്രജ്ഞര്‍ക്ക് പ്രയോജനമുണ്ടാക്കി. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിവിധ ശാസ്ത്ര സാങ്കേതിക കോഴ്സുകളില്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കുറവായതിനാല്‍, 2023 ഡിസംബര്‍ വരെ 250 ജില്ലകളില്‍ നിന്നായി 21,600-ഓളം വിദ്യാര്‍ത്ഥിനികള്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പ്രവേശനം നേടിയിട്ടുണ്ട്.

 

സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ 37 ശതമാനമായി ഉയര്‍ന്നു
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ 55.6 ശതമാനം സ്ത്രീകളുടെ പക്കല്‍

8.3 ദശലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി 89 ദശലക്ഷം സ്ത്രീകള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന-എന്‍ആര്‍എല്‍എംന് കീഴില്‍

പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം സ്ത്രീകള്‍ക്ക് 68 ശതമാനം വായ്പകള്‍ അനുവദിച്ചു

സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 77.7 ശതമാനം വനിതാഗുണഭോക്താക്കള്‍

 

സാമ്പത്തിക സര്‍വേ 2023-2024 സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നു. അത് വിദ്യാഭ്യാസവും നൈപുണ്യ വികസനവും കൂടുതല്‍ പ്രാപ്യമാക്കി. കൂടാതെ സ്ത്രീ ശാക്തീകരണത്തിനുള്ള മറ്റ് സംരംഭങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2023- 24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേ.

ഗ്രാമീണ ഇന്ത്യയില്‍ നിലവിലുള്ള പ്രവണതയ്ക്കൊപ്പം, 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ സ്ത്രീത്തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 37 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) 2024 മെയ് വരെ 52.3 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിച്ചു, അതില്‍ 55.6 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്.

സ്ത്രീകളുമായി അനുഭവപരമായി ബന്ധപ്പെട്ടിരിക്കുന്ന 8.3 ദശലക്ഷം സ്വാശ്രയ സംഘങ്ങള്‍ വഴി 89 ദശലക്ഷത്തിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന- എന്‍ആര്‍എല്‍എം – സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അന്തസ്സുയര്‍ത്തല്‍, വ്യക്തിത്വ വികസനം, സാമൂഹിക തിന്മകള്‍ കുറയ്ക്കല്‍, മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലെ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തം, ഗവണ്‍മെന്റ് പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നീ കാര്യങ്ങളില്‍ വഹിക്കുന്ന പങ്ക് സര്‍വ എടുത്തുകാണിക്കുന്നു.

സ്റ്റാര്‍ട്ടപ്പും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വത്തിന്റെ തരംഗത്തെ അംഗീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) കീഴില്‍ 68 ശതമാനം വായ്പകളും വനിതാ സംരംഭകര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2024 മെയ് മാസം വരെയുള്ള കണക്കുപ്രകാരം സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ള 77.7 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട് നടത്തുന്ന പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണത്തിന്റെ (പിഎംജിഡിഎസ്എച്ച്എ) 53 ശതമാനത്തിലധികം ഗുണഭോക്താക്കളും, 2023 ജൂലൈ വരെയുള്ള കണക്കുപ്രകാരം സ്ത്രീകളാണ്.

ലിംഗസമത്വത്തിലേക്കുള്ള പ്രചോദനമെന്ന നിലയില്‍ പിഎം ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ സ്ത്രീ ഉടമസ്ഥാവകാശത്തിന്റെ ആവശ്യകത സ്ത്രീകളുടെ ആസ്തി ഉടമസ്ഥതയുടെ പ്രാധാന്യം സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!