Input your search keywords and press Enter.

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

 

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി ഭരണ സമിതി തെരെഞ്ഞടുപ്പ് ആഗസ്റ്റ് 5 ന് നടക്കും .എല്‍ ഡി എഫിലെ ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.ആകെ 11 സീറ്റില്‍ അഞ്ചു ഇടങ്ങളില്‍ മാത്രമാണ് യു ഡി എഫിന് സ്ഥാനാര്‍ഥികള്‍ ഉള്ളത് . യു ഡി എഫിലെ മൂന്നു പത്രിക തള്ളിയിരുന്നു .

എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി നടന്ന തെരെഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ഏരിയ സെ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷനായി.

സിപിഐ ജില്ലാ കൗൺസിൽ അംഗം എ ദീപു കുമാർ , സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ തുളസി മണിയമ്മ, ആർ ഗോവിന്ദ്, ടി രാജേഷ് കുമാർ ,കെ എസ് സുരേശൻ , കോന്നി താഴം ലോക്കൽ സെക്രട്ടറി കെ പി ശിവദാസ് എന്നിവർ സംസാരിച്ചു. എ ദീപു കുമാർ (പ്രസിഡന്റ്) എം എസ് ഗോപിനാഥൻ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായെ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ആശാ രാധാകൃഷ്ണൻ , ജോൺ തരകൻ,കെപി നസീർ , അഡ്വ. ടി എൻ ബാബുജി ,കെ എം മനോജ് എന്നിവർ ജനറൽ മണ്ഡലത്തിലും ,പി വി രാജൻ പട്ടികജാതി മണ്ഡലത്തിലും, എം രാജൻ നിക്ഷേപക മണ്ഡലത്തിലും മത്സരിക്കുന്നു.

 

error: Content is protected !!