വയനാട്ടിൽ മരണം 316: 298 പേരെ കാണ്മാനില്ല
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി ഉയര്‍ന്നു . ദുരന്തം നാശം വിതച്ച സ്ഥലങ്ങളിലെ 298 പേരെ ഇത് വരെ കണ്ടുകിട്ടിയില്ല . ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത് . ചാലിയാറില്‍ ഇന്ന് പരിശോധന തുടരും . സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി . ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുന്നു .സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത് . ക്യാംപുകളിൽ 2328 പേരുണ്ട്.വയനാട്ടിലേക്ക് നാടിന്‍റെ നാനാ ഭാഗത്ത് നിന്നും കാരുണ്യ പ്രവാഹം ഒഴുകി എത്തുന്നു . കൂടുതലും ഭക്ഷണവും വസ്ത്രവും ആണ് . വിവിധ വ്യവസായ ഗ്രൂപ്പുകള്‍ ,വ്യക്തികള്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി . ദുരിതാശ്വാസ നിധിയില്‍ നിന്നും ആണ് നഷ്ടപരിഹാരം ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് .