Input your search keywords and press Enter.

മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം: നിവേദനം നൽകി

മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം: നിവേദനം നൽകി

കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ ഉൾപ്പെടുന്ന തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട വാർഡ് 09 മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം എന്ന് കാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളിയ്ക്ക് നിവേദനം സമർപ്പിച്ചു.

കോവിഡ് 19 ന് ശേഷം കെ എസ് ആർ ടി സി ബസ് സർവ്വീസ് പൂർണ്ണമായും നിലച്ചിരുന്നു. സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ പൊതുഗതാഗതത്തെയാണ് അശ്രയിച്ചു പോന്നിരുന്നത്. ജില്ലാ ആസ്ഥാനം കോന്നി മെഡിക്കൽ കോളേജ് താലൂക്ക് ആസ്ഥാനം പഞ്ചായത്ത്, വില്ലേജ് ഓഫീസ് ആസ്ഥാനമായ തണ്ണിത്തോട് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ഉപകാരപ്പെടുന്ന തരത്തിൽ വാഹനം ക്രമീകരിക്കണം എന്നാണ് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം. ഇതിൻ്റെ ഭാഗമായി 2022 മെയ് 26 ന് പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് അദ്ദേഹം ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് വിഷയങ്ങൾ കാണിച്ചു കൊണ്ട് കത്ത് എഴുതിയിരുന്നു.

31.05.22 ൽ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും 24.06.22 ൽ പത്തനംതിട്ട അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ കോന്നി ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജിന് സാഹചര്യം വിശദമാക്കി റിപ്പോർട്ട് നൽകുവാൻ രേഖാമൂലം അറിയിപ്പ് നൽകി. തുടർന്ന് നിലവിലെ സാഹചര്യം വിശദീകരിച്ച് റിപ്പോർട്ട് നൽകിയെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നും തന്നെ നടന്നില്ല. തുടർന്നാണ് ഈ മാസം 8 ന് ഗ്രാമീണ മേഖലയിൽ പുതിയതായി ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിനായി കെഎസ്ആർടിസി – തദ്ദേശ സ്വയംഭരണ വകുപ്പ് – മോട്ടോർ വെഹിക്കിൾ വകുപ്പ് എന്നിവരുടെ സംയുക്ത യോഗത്തിൽ അവതരിപ്പിച്ച് അനുകൂല തീരുമാനം എടുക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി മുമ്പാകെ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ പ്രവീൺ പ്ലാവിളയിൽ വിശദമായ നിവേദനം സമർപ്പിച്ചത്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈ വിഷയം അവതരിപ്പിച്ച് ചർച്ച ചെയ്യുകയും തുടർ നടപടികൾ വേഗത്തിലാക്കുന്നതിനായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

error: Content is protected !!