Input your search keywords and press Enter.

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും

പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച് റെയില്‍വേ.16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി ഉള്ളത് .

15-ാം തീയതി മുതല്‍ തൂത്തുക്കുടിയിലേക്ക് സര്‍വീസ് നീട്ടുകയും ചെയ്യും. പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് ഓടിയത് പിന്നീട് ചെങ്കോട്ടയിലേക്കും സര്‍വീസ് നീട്ടി . തുടര്‍ന്ന് തിരുനല്‍വേലിയിലേക്കും നീട്ടി . തിരുനല്‍വേലിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തൂത്തുക്കുടിയിലേക്കും സര്‍വീസ് വേണം എന്നുള്ള ആവശ്യം ആണ് അടുത്ത ദിവസം മുതല്‍ നടപ്പിലാകുന്നത് .

error: Content is protected !!