Input your search keywords and press Enter.

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 14/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും

പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15). രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും.

പൊലിസ്, എക്സൈസ്, വനം, അഗ്‌നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.  വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും. ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനമുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.


അഭിമുഖം 23 ന്

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി ബി. കോം, പിജിഡിസിഎ ഡിപ്ലോമ എന്നീ  യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 23 ന്  രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0469-2677237.

എക്സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവ്

ഓണം ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കുന്നതിന്  ജില്ലയില്‍ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍,  സംശയാസ്പദമായ സാഹചര്യങ്ങളില്‍ നടപടി എടുക്കുന്നതിന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീം എന്നിവയെ നിയോഗിച്ചിട്ടുണ്ട്.  മദ്യ ഉല്‍പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകളും നടത്തും.

രാത്രികാലങ്ങളില്‍ വാഹനപരിശോധനയും ജില്ലയിലെ പ്രധാന പാതകളില്‍ എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടാകും.

കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി  പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിക്കും. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന എന്നിവ തടയും.

മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
ജില്ലാ കണ്‍ട്രോള്‍റൂം- 04682222873, ടോള്‍ഫ്രീ നമ്പര്‍- 1055, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട-9447178055, അസി.എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട- 9496002863, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട- 9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട-9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  അടൂര്‍ – 9400069464
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി –  9400069468, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി- 9400069470,എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , തിരുവല്ല-  9400069472,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട- 9400069476,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് കോന്നി – 9400069477,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി-   9400069478, എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ –  9400069479,എക്സൈസ് റേഞ്ച് ഓഫീസ് അടൂര്‍- 9400069475, എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി- 9400069480,എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല           -9400069481.
ചെസ് മത്സരം      

അസാപ് കേരളയും കാപബ്ലാങ്ക ചെസ് സ്‌കൂളും ചേര്‍ന്ന് അസാപിന്റെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഓഗസ്റ്റ് 17, 18 തീയതികളില്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ്  സംഘടിപ്പിക്കും. വിജയികള്‍ക്ക് 12000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 16 നു മുന്‍പ് connect.asapkerala.gov.in/events/12568 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, 9605146217 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്

അസാപ്പ് കേരളയില്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. ഫോണ്‍ : 7736925907/9495999688.

വയോമധുരം പദ്ധതി

ദാരിദ്രരേഖക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞ പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :0468 2325168.

മന്ദഹാസം പദ്ധതി

ദാരിദ്രരേഖക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞവര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കം. ഫോണ്‍ :  0468 2325168.

വാസ്തുവും ചുമര്‍ചിത്രവും;സചിത്ര വിവരണാത്മക ഗ്രന്ഥം പ്രകാശനം ചെയ്തു

സംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കിയ കേരളത്തിലെ പൈതൃക സ്മാരകങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കുന്ന സചിത്ര വിവരണാത്മക ഗ്രന്ഥം സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി ശങ്കര്‍, വൈസ്‌ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എസ്. പ്രിയദര്‍ശനന്‍, ഫാക്കല്‍റ്റി പി.ആര്‍. ദീപ്തി, മ്യൂറല്‍ ചിത്രകാരനും ചരിത്ര പണ്ഡിതനുമായ ഡോ. എം.ജി. ശശിഭൂഷണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

കല്ലൂപ്പാറ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമിക്കുന്നതിന് 18 നും 46 നും ഇടയില്‍  പ്രായമുളള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസില്‍  ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 24. ഫോണ്‍ : 0469 2681233.

ഖാദി ഓണം മേള ഉദ്ഘാടനം  (15)

ഖാദി ഓണം  മേളയുടെ  ജില്ലാതല ഉദ്ഘാടനം   ( ഓഗസ്റ്റ് 15) രാവിലെ  11.30 ന്  ജില്ലാ ഖാദി ഗ്രാമവ്യവസായ  ഓഫീസില്‍ ആരോഗ്യവും  വനിതാ ശിശു വികസനവും  വകുപ്പ്  മന്ത്രി   വീണാ  ജോര്‍ജ്ജ്  നിര്‍വഹിക്കും.    ജില്ലാ  പഞ്ചായത്ത്  പ്രസിഡന്റ്   രാജി പി രാജപ്പന്‍  അധ്യക്ഷ ആയിരിക്കും. ആന്റോ ആന്റണി എം. പി. ആദ്യ വില്‍പനയും    ജില്ലാ പഞ്ചായത്ത്  അഗം അഡ്വ.  ഓമല്ലൂര്‍  ശങ്കരന്‍ സമ്മാന കൂപ്പണ്‍ വിതരണവും നിര്‍വഹിക്കും.

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) ല്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി /എംഎസ് സി  സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ് സി  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അക്കൗണ്ടിംഗ്, എംഎസ് സി  ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍  എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  സംവരണവിഭാഗങ്ങള്‍ക്ക്  സ്‌കോളര്‍ഷിപും ഫീസ് ആനുകൂല്യവും ലഭിക്കും. ഫോണ്‍: 9446302066, 8547124193, 7034612362.

കരിയര്‍ മീറ്റ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ കരിയര്‍ മീറ്റ് സംഘടിപ്പിച്ചു.  ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ജോര്‍ജ് കെ അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി.രാജീവ്, ഗോകുലം സീക്ക് ഐഎഎസ്  അക്കാഡമി ഡയറക്ടര്‍ കെ.സംഗീത്, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ ജെ എഫ് സലീം എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!