Input your search keywords and press Enter.

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

 

യുവാവ് ഷോക്കേറ്റ് മരിച്ചു.കൗതുകവസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ മംഗലം ആശാരി പറമ്പിൽ വിപിൻ (29) ആണു മരിച്ചത്.

വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമിക്കുകയായിരുന്നു വിപിൻ.ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പം മുതൽ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു വിപിൻ.പരേതനായ വേണുവിന്റെയും ശ്രീധനിയുടെയും മകനാണ്. സഹോദരങ്ങൾ: വീണ, വിഷ്ണു.

error: Content is protected !!