ചിങ്ങം പിറന്നു . ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്.മലയാളത്തിനു പതിമൂന്നാം നൂറ്റാണ്ട്.
മലയാളികളുടെ പുതു വര്‍ഷം .കാര്‍ഷിക കേരളത്തിന്‍റെ നന്മ. ഓണത്തിന്‍റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം മലയാളികൾക്ക് സമ്മാനിക്കുന്നത്.ഇനി ഓണനാളുകള്‍ .
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിന്നും മലയാളി മനസ്സ് മുക്തമായിട്ടില്ല . ആകുലതകളും വ്യാകുലതകളും നിറഞ്ഞ ദിന രാത്രി . ഇനി ഓണം .അത് മലയാളി ആഘോക്ഷിക്കും . ലോകമെങ്ങുമുള്ള കേരളീയർക്ക് ഇന്ന് മലയാള വർഷാരംഭമാണ്. കാർഷിക രംഗത്തിന്റെ കോർപ്പറേറ്റു വത്കരണം കാലത്തിന് അനുയോജ്യമായ ജനകീയ കൃഷി രീതികൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും ഈ കർഷക ദിനം ഓർമിപ്പിക്കുന്നു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു . നമ്മുടെ കാർഷിക പാരമ്പര്യത്തെ ചേർത്ത് പിടിച്ചുകൊണ്ട് ഈ മേഖലയുടെ അഭിവൃദ്ധിക്കായി ഒന്നിച്ചു മുന്നേറാം. എല്ലാവർക്കും പമ്പ വിഷന്‍റെ കര്‍ഷക ദിനാശംസകൾ.