Input your search keywords and press Enter.

ഇവി ചാർജിംഗ് സ്റ്റേഷനും ഹാർഡ്‌വെയർ എമുലേഷൻ സൗകര്യവും ഉദ്ഘാടനം ചെയ്തു

ഇവി ചാർജിംഗ് സ്റ്റേഷനും ഹാർഡ്‌വെയർ എമുലേഷൻ സൗകര്യവും ഉദ്ഘാടനം ചെയ്തു

വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം സൃഷ്ടിക്കേണ്ടത് രാജ്യത്തിന്റെ മുന്നേറ്റത്തിന് പ്രധാനമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ. തിരുവനന്തപുരം സി – ഡാക് ടെക്നോപാർക്ക് ക്യാമ്പസിലെ തദ്ദേശീയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഉദ്‌ഘാടനം നിർവഹിച്ച ശേഷം വ്യാവസായിക പങ്കാളിയുമായുള്ള ധാരണാപത്ര കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

സ്വാശ്രയത്വം നേടുന്നത്തിനായി നിർണായക സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ വികസിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിൽ മുൻപന്തിയിലെത്താൻ യുവജനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .തിരുവനന്തപുരത്തെ സി -ഡാക് വെള്ളയമ്പലം ക്യാമ്പസിലെ ഹാർഡ്‌വെയർ എമുലേഷൻ ഫെസിലിറ്റിയും എസ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

സി -ഡാകിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി . വ്യവസായ പ്രതിനിധികളുമായുള്ള ധാരണാപത്രം ഒപ്പിടലും സാങ്കേതിക വിദ്യാ കൈമാറ്റവും , സി -ഡാക് വികസിപ്പിച്ച ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും ശ്രീ എസ് കൃഷ്ണൻ്റെ സാന്നിധ്യത്തിൽ നടന്നു.കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിലെയും , സി ഡാകിലെയും ഉന്നത ഉദ്യോഗസ്ഥർ , വ്യവസായ പ്രതിനിധികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!