Input your search keywords and press Enter.

രഞ്ജിത്തും ,സിദ്ദിഖും രാജി വെച്ചു

രഞ്ജിത്തും ,സിദ്ദിഖും രാജി വെച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തും ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖും രാജി വെച്ചു.സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.ആരോപണം ഉന്നയിച്ച നടി പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ രഞ്ജിത്ത് ആരോപണം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. “തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ്റെയും രണ്ട് സഹായികളുടെയും സാന്നിധ്യത്തിൽ ഞാൻ നടിയുമായി സംവദിച്ചു. രാമകൃഷ്ണൻ നടിയോട് കഥ പറഞ്ഞതോടെ അവർ ആവേശത്തിലായി. അവർക്ക് ഏത് കഥാപാത്രം നൽകണം എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു,” രഞ്ജിത്ത് പറഞ്ഞു.ആരോപണങ്ങൾ ഉയർന്നെങ്കിലും വെറും ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ കഴഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യം കണ്ട ഏറ്റവും കഴിവുള്ള കലാകാരന്മാരിൽ ഒരാളാണ് രഞ്ജിത്തെന്നും, പരാതി എഴുതി നൽകിയാൽ മാത്രമേ കേസെടുക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കേരള സർക്കാർ സ്ത്രീകൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ 2009-10 കാലഘട്ടത്തിൽ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ആരോപിച്ചത്.

നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. അമ്മ പ്രസിഡന്റ് നടൻ മോഹൻലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

error: Content is protected !!