Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 27/08/2024 )

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം
സുഗമമാക്കുന്നതിന് വിപുല തയ്യാറെടുപ്പ് – ഡെപ്യൂട്ടി സ്പീക്കര്‍

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ഇടത്താവളവികസനം, വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന്  ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങും.  മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുന്ന തീര്‍ഥാടനകാലത്തിനായുള്ള പ്രവൃത്തികള്‍ നേരത്തെ ആരംഭിക്കുന്നതിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകും.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനും പോലിസ് പ്രത്യേക ശ്രദ്ധപതിപ്പിക്കും. തീര്‍ഥാടകര്‍ക്ക് പന്തളം ഇടത്താവളത്തില്‍ താമസിക്കുന്നതിന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിംഗ് സുഗമമാക്കുന്നതിനും  നടപടിസ്വീകരിക്കും. ശൗചാലയ സംവിധാനം വൃത്തിപൂര്‍വവും പ്രകൃതിസൗഹൃദമായും നിര്‍മിക്കും.

അച്ചന്‍കോവിലാറിന്റെ തീരത്ത് വേലികെട്ടി അപകടസ്ഥലങ്ങളില്‍ ഇറങ്ങുന്നതിനെതിരെ സുരക്ഷ ഒരുക്കും.  അലോപതി-ആയുര്‍വേദ-ഹോമിയോ വകുപ്പുകളുടെ സേവനം ഉണ്ടാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതമായ ഇടവേളകളില്‍ പരിശോധന നടത്തും. വിവിധ ഭാഷകളിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നശേഷം സെപ്റ്റംബര്‍ 27 ന് പന്തളത്ത് വീണ്ടും ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, കെ. സുന്ദരേശന്‍, പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ എന്‍. ശ്രീധര ശര്‍മ, ദേവസ്വം എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ എസ്. വിജയമോഹന്‍, അടൂര്‍ ആര്‍.ഡി.ഒ ബി. രാധാകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി അംഗങ്ങള്‍, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  

മൃഗസംരക്ഷണവകുപ്പ്  വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തും.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 30ന്  രാവിലെ 11 നാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ. യോഗ്യത: ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍:   0468 2322762.

ഓണ്‍ലൈന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍  ക്വാളിറ്റി  മാനേജ്മന്റ് ഓണ്‍ലൈന്‍ ഡിപ്ലോമ  പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍: 9048110031 / 8075553851, വെബ്സൈറ്റ് : www.srccc.in
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം.
ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്മെന്റ് (മൂന്നു മാസം) കോഴ്സിലേക്കും അപേക്ഷിക്കാം. ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.

മദര്‍ തെരസ ദിനാചരണം നടത്തി

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ഓര്‍ഫനേജ് അസോസിയേഷന്റെയും സഹകരണത്തോടെ  മദര്‍ തെരസ ദിനാചരണം മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡന്‍സ് ഹോമില്‍ സംഘടിപ്പിച്ചു.  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ ലത കുമാരി അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ ഷംല ബീഗം, ബര്‍സ്‌കീപ്പ റമ്പാന്‍, സിസ്റ്റര്‍ റോസിലി, രാജേഷ് തിരുവല്ല, പി എച്ച് അബൂബക്കര്‍, ഫാദര്‍ ജോജി മാത്യു തോമസ്, ധന്യ മോള്‍ ലാലി, ഒ എസ് മീന  എന്നിവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള വടശ്ശേരിക്കര തീര്‍ഥാടന കേന്ദ്രവും വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും നിലവിലെ അവസ്ഥയില്‍ 2024 ഒക്ടോബര്‍ ഒന്നുമുതല്‍ 2027 സെപ്റ്റംബര്‍ 30 വരെ ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെക്രട്ടറി, ഡിറ്റിപിസി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, കോഴഞ്ചേരി എന്ന പേരില്‍ സെപ്റ്റംബര്‍ 11 ന് മുമ്പ് ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9447709944, 0468 2311343.

സ്പോട്ട് അഡ്മിഷന്‍

പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന്  ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് രാവിലെ 9.30 ന.് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക്   പുതുതായി നല്‍കുന്നതിനും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും അവസരം ഉണ്ട്.
യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. നിലവില്‍ മറ്റിടങ്ങളില്‍ പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ അന്നേദിവസം തന്നെ ഫീസ്, പിടിഎ ഫണ്ട് ഇവ അടക്കണം. എടിഎം കാര്‍ഡ് കരുതണം.  ഫോണ്‍ : 9446065152, 9447045879. വെബ്‌സൈറ്റ് :  www.polyadmission.org.

ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി-കവിയൂര്‍ റോഡിന്റെ അറ്റകുറ്റപണിക്കായി ഫാത്തിമാപുരം മുതല്‍ മുക്കാട്ടുപടി ജംഗ്ഷന്‍ വരെയും പെരുന്ന മുതല്‍ മുക്കാട്ടുപടി ജംഗ്ഷന്‍ വരെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി;  ഇന്ന് (ഓഗസ്റ്റ് 28) പൂര്‍ണമായും നിരോധിച്ചു. ചങ്ങനാശ്ശേരി ബൈപാസ് വഴി മാത്രമാണ് ഗതാഗത്തിന് അനുവാദമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഓണംമേളയ്ക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാം

ജില്ലാ പഞ്ചായത്തിന്റേയും  ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ സെപ്റ്റംബര്‍  10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍  ബസ് സ്റ്റാന്‍ഡില്‍ ഓണംമേളയ്ക്ക് പേരും ലോഗോയും കണ്ടെത്തുന്നതിന് മത്സരം നടത്തുന്നു.  ഓഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ മിഷനില്‍ സമര്‍പ്പിക്കാം. സൃഷ്ടികള്‍ ചിത്രങ്ങളായോ ഡിജിറ്റലായോ 10 എംബി യില്‍ കൂടാത്തതും ജെപിജി/പിഎന്‍ജി ഫോര്‍മാറ്റിലുളളതും ആയിരിക്കണം. ഇ-മെയില്‍ : [email protected]  ഫോണ്‍ : 0468 2221807.

ഗ്രാമസഭ

വെച്ചൂച്ചിറ  ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ ഗ്രാമസഭകള്‍ ഓഗസ്റ്റ് 31 വരെ. വാര്‍ഡ് നമ്പര്‍, സ്ഥലം, തീയതി , സമയം എന്ന ക്രമത്തില്‍ ചുവടെ.
ഒന്ന്, സര്‍ക്കാര്‍ എല്‍ പി എസ് കുന്നം, ഓഗസ്റ്റ് 30 ന് പകല്‍ മൂന്നിന.്
രണ്ട്, ഗ്രാമ പഞ്ചായത്ത് മിനി ഓഡിറ്റോറിയം, ഓഗസ്റ്റ് 29ന് രാവിലെ 11 ന്.
നാല്, എസ് എന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വെണ്‍കുറിഞ്ഞി, ഓഗസ്റ്റ് 31 ന് രാവിലെ 11 ന്.
അഞ്ച്, സാംസ്‌കാരിക നിലയം കൊല്ലമുള, ഓഗസ്റ്റ് 29 ന് രാവിലെ 11 ന് .
ആറ്, സാംസ്‌കാരിക നിലയം കൊല്ലമുള, ഓഗസ്റ്റ് 30 ന് പകല്‍ മൂന്നിന്.
ഏഴ്, സാംസ്‌കാരിക നിലയം കൊല്ലമുള, ഓഗസ്റ്റ്  30 ന് രാവിലെ 11 ന്.
എട്ട്, മുസ്ലീം ജമാ അത്ത് ഓഡിറ്റോറിയം ചാത്തന്‍തറ, ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക്  രണ്ടിന്.
ഒന്‍പത്, സര്‍ക്കാര്‍ എല്‍ പി എസ് ചാത്തന്‍തറ, ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക്  രണ്ടിന്.
10, സര്‍ക്കാര്‍ എല്‍പിഎസ് പരുവ, ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 2.30 ന.്
11, ഗ്രാമീണ കുടുംബകേന്ദ്രം കക്കുടുക്ക, ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 2.30 ന്
13, ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം,  ഓഗസ്റ്റ് 30 ന് ഉച്ചയ്ക്ക് രണ്ടിന്.
15, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി വാകമുക്ക്, ഓഗസ്റ്റ് 31 ന് രാവിലെ 11 ന്
ഫോണ്‍ : 04735265238, 9496042669.

ക്വട്ടേഷന്‍  

വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസിലേക്ക്  വാഹനം വാടകയ്ക്ക് നല്‍കാന്‍ വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരു വര്‍ഷത്തേക്ക് മാസവാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 30. ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്തു ”വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസ് ആവശ്യത്തിന് ടാക്സി ഓടുന്നതിനുള്ള ക്വട്ടേഷന്‍” എന്ന് രേഖപ്പെടുത്തി ഡെപ്യൂട്ടി ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്,  അനുഗ്രഹ ബില്‍ഡിങ്, കണ്ണങ്കര, പത്തനംതിട്ട, പിന്‍-689645  വിലാസത്തില്‍ തപാലിലോ, നേരിട്ടോ ക്വട്ടേഷനുകള്‍ നല്‍കാം. ഫോണ്‍ : 0468 2326409, ഇ-മെയില്‍: [email protected]
(പിഎന്‍പി 1851/24)

ജൂനിയര്‍ റെസിഡന്റ് നിയമനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ആറിന്  രാവിലെ 10.30ന് നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി  50 വയസ്.  ഫോണ്‍ – 0468 2344823, 2344803.

ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ നിയമനം

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലേക്ക് ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറെ താല്‍കാലികമായി നിയമിക്കുന്നു. ബി.ടെക്-സിവില്‍/സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവര്‍, എല്‍എസ്ജിഡി  ഓവര്‍സിയറായി വിരമിച്ചവര്‍ എന്നിവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 04735 265238, 9496042669.

ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ പ്ലംബര്‍ ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറെ താല്‍കാലികമായി നിയമിക്കുന്നു. സിവില്‍ /മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും  അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി/ എന്‍.എ.സി) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉളളവര്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710.


ടാക്‌സി ആവശ്യമുണ്ട്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം 2024 സെപ്റ്റംബര്‍ 10 മുതല്‍ 2025 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 30.  ഫോണ്‍ – 0468 2214639.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ടി, ടാലി, എംഎസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.

error: Content is protected !!