‘വഖഫ് നിയമഭേദഗതി ബില്ലും ആശങ്കകളും’ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു
കേന്ദ്ര സർക്കാറിന്റെ വഖഫ് നിയമ ഭേദഗതി ബില്ല് സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആന്റോ ആന്റണി എം.പി.‘വഖഫ് നിയമഭേദഗതി ബില്ലും ആശങ്കകളും’ വിഷയത്തിൽ ജില്ല മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ദീർഘകാല അജണ്ടയുടെ ഭാഗമായി അവർ ഓരോന്നായി നടപ്പാക്കുകയാണ്.ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരൻമാരായി അവർ കാണുന്നു.രാജ്യത്ത് 14 ശതമാനത്തോളം വരുന്ന മുസ്ലിം സമൂഹത്തിൽ നിന്ന് ഒരു മന്ത്രി ഇല്ലാത്ത നാടാണ് ഇതെന്നും എം.പി. പറഞ്ഞു.
പത്തനംതിട്ട ടൗൺ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാറിൽ മുന്‍ ജില്ല ജഡ്ജി ഡി.എം.സി.സി ചെയർമാൻ ഇ.എം. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.പത്തനംതിട്ട നഗരസഭാ ചെയര്മാന് സക്കിര്‍ ഹുസൈന് മുഖ്യാതിഥി ആയിരുന്നു.കേന്ദ്ര വഖഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. ബി.എം. ജമാല്‍ വിഷയം അവതരിപ്പിച്ചു
വഖഫിലെ ഇസ്ലാമിക വീക്ഷണം എന്ന വിഷയം സംബന്ധിച്ച് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം ഓച്ചിറ അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണം നടത്തി.പത്തനംതിട്ട ടൗണ്‍ ജുമ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി ആമുഖ പ്രഭാഷണം നടത്തി
പത്തനംതിട്ട ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്.ഷാജഹാന് സ്വാഗതവും ഡി. എം.സി .സി ട്രഷറര്‍ കാസിം കോന്നി നന്ദിയും പറഞ്ഞു.അരുവാപ്പുലം ബദരിയ ജമാഅത്ത് സെക്രട്ടറി സജീവ് കല്ലേലി സന്നിഹിതനായിരുന്നു .