Input your search keywords and press Enter.

പത്തനംതിട്ട :ജില്ലാ അറിയിപ്പുകള്‍ ( 02/09/2024 )

ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം  സര്‍വ്വീസ് പുനരാരംഭിച്ചു

കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് ഇന്നലെ (സെപ്റ്റംബര്‍ 2)  മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്.
അടൂര്‍ ഡിപ്പോയ്ക്ക് സര്‍വീസ് അനുവദിച്ച് അടൂരില്‍ നിന്നും പുനരാരംഭിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍മാരുടെ അഭാവം മൂലം ഡിപ്പോയിലെ മറ്റു സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യൂണിറ്റില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നത്.
വൈകുന്നേരം 3.10 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.10 ന് മണ്ണടിയില്‍ എത്തിച്ചേരുന്നതും തിരികെ രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11:50 ന് ഗുരുവായൂരില്‍ തിരിച്ചെത്തുന്നത് പ്രകാരമാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഡ്രൈവര്‍മാരുടെ ലഭ്യത ഉറപ്പാകുന്ന മുറയ്ക്ക് പുതിയ നിരവധി സര്‍വീസുകള്‍ അടൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.


ബിസില്‍ ട്രെയിനിംഗ് കോഴ്സ്

ബിസില്‍  ട്രെയിനിംഗ് ഡിവിഷന്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി  ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ  ജില്ലയില്‍ കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന പദ്ധതിയില്‍ 40 ശതമാനം സബ്സിഡി ലഭിക്കും. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, , തിരുവല്ല മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. അവസാന തീയതി  സെപ്റ്റംബര്‍ 10. ഫോണ്‍: 0468 2967720, 0468 2223134.

സയന്റിഫിക് അസിസ്റ്റന്റ് നിയമനം

ജില്ലാ മണ്ണുപരിശോധനാ കേന്ദ്രത്തിലേയ്ക്ക് ബിഎസ്സി  കെമിസ്ട്രി ബിരുദധാരികളെ സയന്റിഫിക് അസിസ്റ്റന്റുമാരായി താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് പന്തളം കടയ്ക്കാട് ജില്ലാ മണ്ണുപരിശോധന കേന്ദ്രത്തിലാണ് അഭിമുഖം.  പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ : 9383470511.  
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സെപ്റ്റംബര്‍  ഒന്‍പത്  മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സെപ്റ്റംബര്‍ ഏഴിന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ – 0484 2532890, 2550322, 9188922785.
അങ്കണവാടി വര്‍ക്കര്‍ നിയമനം

മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള കവിയൂര്‍, കുന്നന്താനം, ആദിക്കാട്, മല്ലപ്പളളി, കൊറ്റനാട് പഞ്ചായത്തുകളിലെ അങ്കണവാടികളിലെ  വര്‍ക്കര്‍മാരെ നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍  പ്രായമുള്ള അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ  വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, മല്ലപ്പളളി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0469 2681233.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്.  ബിരുദം യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ഫോണ്‍ : 9544958182.

ടെന്‍ഡര്‍

ജില്ലാ വനിതാ ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടുനല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468 2966649.

അപേക്ഷാ തീയതി നീട്ടി
സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ 12 വരെ നീട്ടി. ഫോണ്‍ :0468 2325168, വെബ്സൈറ്റ് : www.swdkerala.gov.in.

error: Content is protected !!