ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന്
പത്തനംതിട്ട ജില്ലാകളക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യഅതിഥിയാവും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എംപി, എംഎല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ ആര്‍എസ്ബിവൈ/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ/ എ കെ /ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍ : 04735 227274.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഐ.എച്ച്.ആര്‍.ഡി.അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവ്.
അസിസ്റ്റന്റ് പ്രൊഫസര്‍(ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)
യോഗ്യത : ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം).
അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) : യുജിസി ചട്ടപ്രകാരമുള്ള യോഗ്യത.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ്/ ഇന്റര്‍വ്യൂവിനായി സെപ്റ്റംബര്‍ 10 ന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം.
വെബ്‌സൈറ്റ് : www.cea.ac.in. ഫോണ്‍ : 04734 231995.
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ദിവാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ്അംഗം ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെന്‍ഷന്‍, മരണാനന്തര ശവസംസ്‌കാര ധനസഹായം വിതരണം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. ഷീജാദേവി, ഉപദേശക സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കന്‍മാര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക വിഭാഗം നടത്തുന്ന പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സിന് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. സീറ്റുകളുടെ എണ്ണം : 100. കോഴ്സ് ഫീസ് : 20000 രൂപ .യോഗ്യത : അംഗീകൃത ബിരുദം /ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. പ്രായപരിധിയില്ല. അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍ : 0468 2319740, 9188089740. വെബ്‌സൈറ്റ് : www.vasthuvidyagurukulam.com. (
ഐ ടി ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സെപ്റ്റംബര്‍ 30 ന് മുന്‍പ് ഐടിഐയിലെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0479 2457496, 9747454553.
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സെപ്റ്റംബര്‍ ഏഴിന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ – 0484 2532890, 2550322, 9188922785.
ഇന്റേണ്‍ഷിപ്പിന് അവസരം
കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ജില്ലയിലെ ഡിവിഷണല്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ജില്ലയില്‍ രണ്ട് പേര്‍ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത : ബിരുദം.പ്രായപരിധി 29 വയസ്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് അവസരം. അവസാന തീയതി : സെപ്റ്റംബര്‍ 10. ഫോണ്‍: 8089402580.
കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സംഘം ഓണച്ചന്തകള്‍ (7) മുതല്‍
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ സഹകരണ സംഘങ്ങള്‍ വഴിയുള്ള വിപണികള്‍, ത്രിവേണി ഔട്ട്ലെറ്റുകള്‍ എന്നിവ ഉള്‍പ്പടെ 92 വിപണികള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടുകൂടി (07) മുതല്‍ 14 വരെ വിതരണം നടത്തും. ജില്ലയിലെ സഹകരണ ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനം (07) ന് രാവിലെ 10 ന് റാന്നി സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിക്കും.
പൊതുമാര്‍ക്കറ്റില്‍ നിന്നും 40 ശതമാനം വരെ വിലക്കുറവില്‍ സബ്‌സിഡി ഇനങ്ങളോടൊപ്പം ഏകദേശം 400 ഓളം ഇനങ്ങളും ഓണച്ചന്തകള്‍ വഴി ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം ചെയ്യുന്നത്.
ക്വട്ടേഷന്‍
ദാരിദ്ര്യ ലഘൂകരണ വിഭാഗം പത്തനംതിട്ട പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2017 ലോ ശേഷമോ ഉളള ടാക്സി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍ നിന്നു പ്രതിമാസ നിരക്കില്‍ വാഹനം ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 19. ഫോണ്‍ : 0468 2962686.
മരങ്ങള്‍ ലേലം ചെയ്യും
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുന്ന തേക്ക്, മഹാഗണി, ആഞ്ഞിലി തുടങ്ങിയ 17 മരങ്ങള്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് സബ് ഡിവിഷന്‍ പോലീസ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിന് അരമണിക്കൂര്‍ മുമ്പ് നിരതദ്രവ്യം അടച്ച് പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
മിന്നല്‍ പരിശോധന
ഓണത്തോടനുബന്ധിച്ചു ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന മിന്നല്‍ പരിശോധന ഇന്നു (7) മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും.
മുദ്രപതിക്കാത്ത അളവ്,തൂക്കഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്‍പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എംആര്‍പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ചുവടെയുളള നമ്പരുകളില്‍ പരാതികള്‍ അറിയിക്കാം .
കോഴഞ്ചേരി താലൂക്ക്: 8281698030
റാന്നി താലൂക്ക്: 8281698033, അടൂര്‍ താലൂക്ക്: 8281698031,
മല്ലപ്പള്ളിതാലൂക്ക്: 8281698034, തിരുവല്ല താലൂക്ക്: 8281698032,
കോന്നി താലൂക്ക്: 9400064083, ഫ്ളയിംഗ് സ്‌ക്വാഡ്: 9188525703,
കണ്‍ട്രോളര്‍ റൂം : 0468-2341213, 0468-2322853
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ ഒമ്പതിന്. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 4110 രൂപയും യുപിഐ പേയ്മെന്റ് ചെയ്യണം. ഫോണ്‍ : 04734 231776. വെബ്‌സൈറ്റ് : www.polyadmission.org/let
പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു
പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ ഇ ചെലാന്‍ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുകകള്‍ അടച്ച് തുടര്‍ന്നുള്ള നിയമനടപടികളില്‍ നിന്നും ഒഴിവാകാന്‍ പൊതുജനങ്ങള്‍ക്കായി ഇരുവകുപ്പുകളും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും, നിലവില്‍ കോടതിയിലുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈന്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കുക. ജില്ലാ പോലീസ് ആസ്ഥാനത്ത് ഈ മാസം ഒന്‍പത്, 10, 11 തീയതികളിലാണ് അദാലത്ത്്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ആളുകള്‍ക്ക് നേരിട്ടെത്തി പിഴയടയ്ക്കാം. വിവരങ്ങള്‍ക്ക് 9497981214 ( പോലീസ് ), 9497328213( മോട്ടോര്‍ വാഹനവകുപ്പ്).