Input your search keywords and press Enter.

കോന്നി താലൂക്ക് ഓഫീസിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനം : എം എല്‍ എ

 

 

കോന്നി താലൂക്ക് ഓഫീസിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനവും വിഷയ ദാരിദ്ര്യം മൂലവും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ.

കോന്നി താലൂക്ക് ഓഫീസിൽ താലൂക്ക് വികസന സമിതിയിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനവുംവിഷയ ദാരിദ്ര്യം മൂലവുമാണെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

താലൂക്ക് വികസന സമിതിയിൽ എംപി എംഎൽഎ മാരുടെ പ്രതിനിധിമാരാണ് സാധാരണഗതിയിൽ പങ്കെടുക്കുന്നത്. എന്നാൽ സൗകര്യപ്രദമായ സന്ദർഭങ്ങളിൽ എംഎൽഎ എന്ന നിലയിൽ ഞാൻ നേരിട്ട് പങ്കെടുക്കാറുമുണ്ട് എന്നും എം എല്‍ എ അറിയിച്ചു .

കോന്നി നിയോജകമണ്ഡലം മൂന്ന് താലൂക്കുകളുടെ പരിധിയിൽ വരുന്ന മണ്ഡലമാണ്. ഇന്ന് 11 മണിക്ക് കോന്നി മണ്ഡലത്തിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തിൽ കിൻഫ്ര പാർക്കിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ ജനങ്ങൾക്കുള്ള പരാതി കേൾക്കുന്നതിനായി പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന പബ്ലിക് ഹിയറിങ് ഉണ്ടായിരുന്നു. അതിൽ സ്ഥലം എംഎൽഎ എന്ന നിലയിൽ പ്രദേശവാസികളുടെ എതിർപ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടി പബ്ലിക്ക് ഹീയറിങ്ങിൽ പങ്കെടുക്കേണ്ടത് ഉണ്ടായിരുന്നു.ഈ യോഗത്തിൽ എംപിയും ഉണ്ടായിരുന്നു.

ഏനാദിമംഗലത്തെ പബ്ലിക് ഹീയറിങ്ങിനു ശേഷം 12 മണിക്ക് കോന്നി താലൂക്ക് വികസന സമിതിയിൽ എത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.അതിനു മുൻപ് താലൂക്ക് വികസന സമിതിയിൽ എംഎൽഎയുടെ പ്രതിനിധിയായി അഡി. പി എ വിഷ്ണു മോഹൻ പങ്കെടുക്കുന്നുമുണ്ടായിരുന്നു.

എന്നാൽ എംപി യോ എംപിയുടെ പ്രതിനിധിയോ താലൂക്ക് വികസന സമിതിയിൽ പങ്കെടുക്കാതെ കോൺഗ്രസ്ഈ സമരം നാടകം കളിച്ചത് അപലപനീയമാണെന്നും എംഎൽഎ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട താലൂക്ക് വികസന സമിതിയെപ്പോലും കേവല രാഷ്ട്രീയതാല്പര്യത്തോടെ കാണുന്ന യു ഡി എഫിന്‍റെ  യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

error: Content is protected !!