Input your search keywords and press Enter.

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 10/09/2024 )

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള കളള്‌വ്യവസായതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകാരമുളള സ്ഥാപനങ്ങളിലെ എട്ടാംക്ലാസു മുതലുളള കുട്ടികള്‍ക്കാണ് നല്‍കുക . അപേക്ഷാ ഫോം തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി- ഒക്ടോബര്‍ 31. ഫോണ്‍ : 0469 2603074.

തേക്ക് തടി ചില്ലറ വാങ്ങാം

അരീക്കകാവ് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന സെപ്റ്റംബര്‍ 19 മുതല്‍. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി രണ്ട് ബി, രണ്ട് സി,  മൂന്ന് ബി ഇനം തടികളുണ്ട്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്,  പാന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍  നിന്ന് അഞ്ച് ക്യൂബിക് മീറ്റര്‍വരെ തടി വാങ്ങാം. ഫോണ്‍ : 8547600535, 0475 2222617.

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നു – ഡെപ്യൂട്ടി സ്പീക്കര്‍

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴകുളം ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ കേരള സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് ധനസഹായത്തോടെ നിര്‍മ്മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പത്തരലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് ക്ഷീരവികസനവകുപ്പില്‍ നിന്ന് ലഭിച്ചത് അഞ്ചേമുക്കാല്‍ ലക്ഷം രൂപ. കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, പാല്‍ ഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി, സംഘം പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതിനായി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉപയോഗിക്കാം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശ വി എസ്, സംഘം പ്രസിഡന്റ് ആര്‍ വിജയകുമാര്‍, സെക്രട്ടറി റാണി കുമാരി ,ഭരണസമിതി അംഗം പി ബാലന്‍,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, വിനോദ് തുണ്ടത്തില്‍, മഞ്ജു എം  കെ പ്രദീപ് കുമാര്‍, പ്രീത എസ് തുടങ്ങിയവര്‍ സംസാരിച്ചു.

നഴ്സിംഗ് അസിസ്റ്റന്റ് ; അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നോഡല്‍ സെന്ററുകളില്‍  കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി പാസായവര്‍ക്കായി ആറു മാസം  ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്)  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 9496244701.

 

 

മാലിന്യസംസ്‌കരണം ഉറപ്പാക്കണം – താലൂക്ക് വികസന സമിതി

മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകള്‍ക്കും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം.

കോഴഞ്ചേരി ടി.ബി  ജംഗ്ഷനിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയ്യടക്കിയത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അറവുശാലകളിലെ മാലിന്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംസ്‌കരിക്കണം, അനധികൃതമായവ പൂട്ടണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  യോഗത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി.  മല്ലപ്പുഴശ്ശേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജൂ ജോസഫ്, മൈലപ്ര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. വി സഞ്ജു,  മാത്യു സി. ഡാനിയേല്‍, ബി ഹരിദാസ്, ബിജു മുസ്തഫ, പി.എസ് അബ്രഹാം, എം.എച്ച് ഷാലി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പെഷ്യല്‍ ഡ്രൈവ്

ഓണക്കാലത്ത് സ്പിരിറ്റ്കടത്ത്, അനധികൃത മദ്യനിര്‍മാണം, -വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന്കടത്ത് എന്നിവ തടയുന്നതിന് സെപ്റ്റംബര്‍ 20 വരെ എക്സൈസ് കമ്മീഷണര്‍ സ്പെഷ്യല്‍ഡ്രൈവ് നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി.  അബ്കാരി, എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളെകുറിച്ചുളള വിവരങ്ങളും പരാതികളും കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. ഫോണ്‍ : 04682222873, 1055 (ടോള്‍ ഫ്രീ )

സ്പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലക്കുളള സ്പോട്ട് അഡ്മിഷന്‍  സെപ്റ്റംബര്‍ 12 ന്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇതുവരെ  അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 11 വരെ. വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. ഫോണ്‍ : 04735 266671. വെബ് സൈറ്റ് : www.polyadmission.org

വീഡിയോ എഡിറ്റിങ് പഠിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം  സെന്ററില്‍ സെപ്റ്റംബര്‍ 24 ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു. ഫീസ് 34500 രൂപ. ഫോണ്‍ :9400048282.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അംഗമയാ പി.റോസയുടെ അധ്യക്ഷതയില്‍ നടത്തി. ഏഴുകേസുകള്‍ പരിഗണിച്ചു.  മൂന്നെണ്ണം തീര്‍പ്പായി. മറ്റുളവ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.

കെല്‍ട്രോണ്‍  അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി  കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന്റെ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍: 04692961525, 828190552.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

ക്വട്ടേഷന്‍

ദാരിദ്ര്യലഘൂകരണ വിഭാഗം പത്തനംതിട്ട  പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്മെന്റിലെ പ്രോജക്ട് ഓഫീസിലേക്ക് 2017 ലോ ശേഷമോ ഉളള ടാക്സി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍ നിന്നു  പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബര്‍ 19. ഫോണ്‍ : 0468 2962686.

ടെന്‍ഡര്‍

മോട്ടര്‍ വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രോജക്ടിന്റെ 2024 – 2025 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ക്രെയ്ന്‍ സര്‍വീസ് ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ പത്തനംതിട്ട ആര്‍.റ്റി.ഓഫീസിലേക്ക് ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30. മേല്‍വിലാസം : റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, പാറയില്‍ ബില്‍ഡിംഗ്സ്, സ്റ്റേഡിയം ജംഗ്ഷന്‍, മാക്കാംകുന്ന്, പത്തനംതിട്ട. ഫോണ്‍: 0468 2222426 .

error: Content is protected !!