Input your search keywords and press Enter.

കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചു

കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചു

കോന്നി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനതു ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവാക്കി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് കോന്നിഗ്രാമപഞ്ചായത്ത് ജംഗഷനിൽനിർവ്വഹിച്ചു. 18 മിനിമാക്സ് ആണ് സ്ഥാപിച്ചത് .

വൈസ്. പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൈസൽ ടി എച്ച്, തുളസി മോഹൻ, ജോയ്സ് എബ്രഹാം, ജിഷജയകുമാർ , അർച്ചന ബാലൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിപു.റ്റി.കെ
നന്ദി പറഞ്ഞു

error: Content is protected !!