Input your search keywords and press Enter.

അങ്കണവാടി വര്‍ക്കര്‍,ഹെല്‍പ്പര്‍ :അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു

കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം .

അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍ 30 നുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍. 0469 2997331

 

അങ്കണവാടി ഹെല്‍പ്പര്‍ : അപേക്ഷ ക്ഷണിച്ചു

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്താത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ആഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍ 30 നുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍. 0469 2997331.

അങ്കണവാടി വര്‍ക്കര്‍ : 20 വരെ അപേക്ഷിക്കാം

കവിയൂര്‍, കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കൊറ്റനാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിനായി അപേക്ഷിക്കാനുള്ള തീയതി സെപ്തംബര്‍ 20 വരെ നീട്ടി

error: Content is protected !!