Input your search keywords and press Enter.

ഗോൾഡൻ ബോയ്സ് : 24-മത് വാർഷിക ആഘോഷവും സ്നേഹ പ്രയാണവും നടന്നു

 

മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്‍റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 601-ാം ദിനസംഗമത്തിന്‍റെ ഉദ്ഘാടനവും കല -സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്‍റെ 24-മത് വാർഷികവും കുടുംബ സംഗമവും ഓണഘോഷവും അദ്ധ്യാപകനും ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ സെക്രട്ടറിയുമായ ബിനു.കെ എസ് നിർവഹിച്ചു.

ഫോക്ലോർ അവാർഡ് ജേതാവും പ്രചോദക പ്രഭാഷകനുമായ ആദർശ് ചിറ്റാർ കുടുംബാംഗങ്ങളുമൊത്ത് പാട്ട് വാർത്തമാനം എന്ന പ്രോഗ്രാം അവതരിപ്പിച്ചു. റോബിൻ കാരാവള്ളിൽ,ബൈജു, രാജേഷ് പേരങ്ങാട്, വിഷ്ണു മെഡികെയർ,സുനിൽ ഖാൻ എന്നിവർ സംസാരിച്ചു.ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്‍റെ നേതൃത്വത്തിൽ അന്നദാനവും നടന്നു.

error: Content is protected !!