കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം
മണിയാര്‍ ജലസംഭരണിയില്‍നിന്ന് കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുളളവര്‍, മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.