Input your search keywords and press Enter.

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി

പത്തനംതിട്ട കോന്നി മുതുപേഴുങ്കൽ സ്വദേശ്ശിനി കാവ്യ പ്രേംകുമാറിന്റെ Bsc Nursing പഠനത്തിന് നായർസ് വെൽഫെയർ ഫൌണ്ടേഷൻ അനുവദിച്ച വിദ്യാസഹായനിധി,കാവ്യയുടെ ഭവനത്തിൽ എത്തി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാർ ഗോകുലം കാവ്യ പ്രേംകുമാറിന് കൈമാറി .

നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് കുമാർ കുന്നത്തേത്തു , വിനോദ് റോയൽ , സദാശിവൻ നായർ, പ്രേംകുമാർ എന്നിവര്‍ സംസാരിച്ചു . നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് കുന്നത്തേത്ത് കാവ്യയുടെ തുടർവർഷങ്ങളിലെ പഠനത്തിന് ആവിശ്യമായ ഫീസ് നൽകുമെന്നും , നായർസ് വെൽഫെയർ ഫൌണ്ടേഷൻ സ്ഥാപിച്ചു രണ്ടു വർഷത്തിനുള്ളിൽ ഇതുൾപ്പെടെ 17 കുട്ടികളുടെ പഠനം വിദ്യാസഹായനിധിയിലൂടെ ഏറ്റെടുത്തു എന്നും , അഞ്ചോളം കുടുംബങ്ങൾക്ക് അന്ന സുഭിക്ഷ എന്ന പദ്ധതിപ്രകാരം എല്ലാ മാസവും 3000 രൂപ വീതം നൽകുന്നതായും ,പന്ത്രണ്ടോളം കുടുംബങ്ങൾക്ക് ചികിത്സാസഹായം എത്തിക്കാൻ കഴിഞ്ഞു എന്നും , ഇതെല്ലം നായർസ് വെൽഫെയർ ഫൌണ്ടേഷന്‍റെ പ്രവർത്തനവിജയമാണ് എന്നും സദസ്സിനെ അറിയിച്ചു

error: Content is protected !!