മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
ലാബ് ടെക്നീഷ്യന്‍ അഭിമുഖം
കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് നടക്കും. ഒരു ഒഴിവ്. മാസവേതനം 14000 രൂപ. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്). പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
പ്രായം : 20 നും 35 നും മധ്യേ. ഫോണ്‍ : 04735 245613, 9961761239.
ജലവിതരണത്തിന് തടസ്സം
പത്തനംതിട്ട നഗരപരിധിയില്‍ കെആര്‍എഫ്ബി യുടെ ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ജംഗ്ഷനില്‍ പൈപ്പ് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് (സെപ്റ്റംബര്‍ 24) ആരംഭിക്കുന്നതിനാല്‍ 26 വരെ വെട്ടിപുറം, പെരിങ്ങമല, ഹോസ്പിറ്റല്‍ റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ജലവിതരണം തടസപ്പെടും.
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം’ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 9447479807, 04734 299869.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കല്‍: ആക്ഷേപങ്ങളും
പരാതികളും ഒക്‌ടോബര്‍ 5 വരെ – ജില്ലാ കലക്ടര്‍
ജില്ലയിലെ തദ്ദേശഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ അഞ്ചുവരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അന്തിമ വോട്ടര്‍ പട്ടിക 19 ന് പ്രസിദ്ധീകരിക്കും.
സ്ത്രീസംവരണമുള്ള കോന്നി ബ്ലോക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലത്തെ പുളിഞ്ചാണി, ജനറല്‍ വിഭാഗത്തിലുള്‍പ്പെട്ട പന്തളം ബ്ലോക്പഞ്ചായത്തിലെ വല്ലന, നിരണത്തെ കിഴക്കുംമുറി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ.് കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ചിരുന്നു.
ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഡിപ്ലോമ
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ളതാണ് കോഴ്‌സുകള്‍. ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 8304926081.
ഗതാഗത നിയന്ത്രണം
പനച്ചേരിമുക്ക് – കുറിയന്നൂര്‍ റോഡിന്റെ ചെയിനേജ് 580 മുതല്‍ കുറിയന്നൂര്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ ടാറിംഗ് ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒക്ടോബര്‍ രണ്ടു വരെ ഗതാഗതം നിരോധിച്ചു.
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചിംഗ് (ഡ്രൈ ലാട്രിനില്‍ നിന്നും വിസര്‍ജ്യം നീക്കം ചെയ്യുന്ന പ്രവൃത്തി) ഉപജീവനമാക്കിയിട്ടുളള വ്യക്തികള്‍ സെപ്റ്റംബര്‍ 30 ന് അകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം എന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍-9496042609.
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 28 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677.
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 27 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735240230.
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 288621.
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 28 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.ഫോണ്‍: 04734 228498.
ടെന്‍ഡര്‍
പന്തളം ബ്ലോക്ക്പഞ്ചായത്തില്‍ ഡേറ്റ എന്‍ട്രി നടത്തുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്നിന്
പിഎസ്സി നോട്ടിഫിക്കേഷന്‍
ജില്ലയില്‍ ഫോറസ്റ്റ് വകുപ്പില്‍ (കാറ്റഗറി നം. 112/2022)(ഗസറ്റ് തീയതി : 30.04.2022) ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട്-രണ്ട് ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ല എന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
കരാര്‍ നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിഎംആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് ടെക്നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നിവയിലുളള ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇതര വിഷയത്തിലുളള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷ സെപ്റ്റംബര്‍ 30 ന് അകം സമര്‍പ്പിക്കണം. ഫോണ്‍ – 0471 2323223. www.shsrc.kerala.gov.in
മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന കാഞ്ഞുവയല്‍ പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ബീന പ്രഭ നിര്‍വഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെ.പ്രകാശ് അധ്യക്ഷനായി.
സീറ്റ് ഒഴിവ്
ചങ്ങനാശ്ശേരി സര്‍ക്കാര്‍ വനിത ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ട്രേഡേുകളില്‍ സീറ്റ് ഒഴിവ്. സ്റ്റൈപെന്റോടെയുളള പഠനം, സൗജന്യഭക്ഷണം ലഭിക്കും. പ്രായപരിധിയില്ല. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ടിസി, എന്നിവയുമായി ഐടിഐ യില്‍ ഹാജരായി അഡ്മിഷന്‍ നേടാം. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 9946096303, 6238872127.