Input your search keywords and press Enter.

കർഷകര്‍ റാന്നി ഡിഎഫ്ഓ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

 

വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് മുമ്പിൽ നടന്ന പ്രതിഷേധധർണയുടെ ഭാഗമായി കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നിയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകര്‍ റാന്നി ഡിഎഫ്ഓ മാർച്ചില്‍ അണിനിരന്നു .

കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തി വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി.റാന്നിയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകരാണ് സമരത്തിൽ അണിനിരന്നത്

റാന്നി ഡിഎഫ്ഓ മാർച്ച് കേരള കർഷകസംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ വലിയ പാലത്തിന് സമീപത്തു നിന്നാണ് ഡിഎഫ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത് അധ്യക്ഷനായി. റാന്നി ഏരിയ സെക്രട്ടറി അഡ്വ. കെ പി സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശ്രീലേഖ, ഗീത പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജെനു മാത്യു, കെ ജെ ഹരികുമാർ, ഡോ. അംബിക, വി വിജയൻ, എം ജി മോൻ, ജിജി മാത്യു, പ്രസാദ് എൻ ഭാസ്കരൻ, രാധാകൃഷ്ണൻ, വി എൻ ത്യാഗരാജൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ടി എൻ ശിവൻകുട്ടി, എം എസ് രാജേന്ദ്രൻ, കർഷക സംഘം എരിയ സെക്രട്ടറി കെ ജി മുരളീധരൻ എന്നിവർ സംസാരിച്ചു.

 

error: Content is protected !!