Input your search keywords and press Enter.

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു

കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. വൈസ് പ്രസിഡൻ്റ് എം സി രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അസ്സോസിയേഷൻ പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരി ഉദ്ഘാടനം ചെയ്തു.

ജഗീഷ് ബാബു , രാജീസ് കൊട്ടാരം, ബിജു റ്റി അലക്സ്, ജോൺസൺ, മാമൻ സാമുവേൽ , ഡി മനോഹരൻ എന്നിവർ സംസാരിച്ചു .

കോന്നി ചന്ദനപ്പള്ളി റോഡിന്‍റെ ഇരുവശങ്ങളും, ആനക്കൂട് എസ് എൻ പബ്ലിക്ക് സ്കൂൾ, താലൂക്കാശുപത്രി ഭാഗങ്ങളും ശുചീകരിച്ചു. ഈ ഭാഗങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ 5 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് ഏജൻസിക്ക് കൈമാറി.

error: Content is protected !!