കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥി സമരം: പിന്തുണയറിയിച്ച് കെ.എസ്.യു
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സമരം നടത്തുന്ന കോന്നി സി.എഫ്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി.വിഷയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല .
പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.മാത്രവുമല്ല കഴിഞ്ഞ 10 മാസക്കാലമായി കോളേജിൽ മൈക്രോബയോളജി, ഡയറി ടെക്നോളജി, എഫ് ക്യൂ എം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരും ഇല്ലാത്ത സാഹചര്യവുമാണ് നിലവിലുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു
കെ.എസ്.യുജില്ലാ വൈസ് പ്രസിഡന്റുന്മാരായ മുഹമ്മദ് സാദിഖ് , അസ് ലം കെ. അനൂപ് ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം എന്നിവരാണ് വിദ്യാർത്ഥികളുമായും പ്രിൻസിപ്പൽ ഇൻ-ചാർജ്ജുമായും ചർച്ച നടത്തിയത്.