Input your search keywords and press Enter.

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

മോട്ടോർ വാഹന വകുപ്പിലെ പത്ത് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ. നിയമപാലനം ഉറപ്പുവരുത്തുന്നതിലും കൃത്യനിർവഹണത്തിലുമുള്ള മികവും പരിഗണിച്ചാണ് ഈ വർഷത്തെ മെഡൽ ജേതാക്കളെ തിരഞ്ഞെടുത്തത്.

ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സജു ബി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജേഷ് എ ആർ, വിതിൻ കുമാർ സി എസ്, റെജി വർഗീസ്, വിനീത് വി വി, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ജയകുമാർ കെ, സജിംഷാ ബി, രാമനാഥ് പി.എസ്, സജു പി ചന്ദ്രൻ, ലീജേഷ് വി എന്നിവരാണ് മെഡൽ ജേതാക്കൾ.

error: Content is protected !!