Input your search keywords and press Enter.

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു

 

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (89)അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു.ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതകവാർത്തകൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു.വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

error: Content is protected !!