Input your search keywords and press Enter.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ :നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കി

india Expels Six Canadian Diplomats, Recalls High Commissioner From Ottawa In Spiralling Crisis

India expels Canadian diplomats

The Government of India has decided to expel the following 6 Canadian Diplomats:

1. Mr. Stewart Ross Wheeler, Acting High Commissioner

2. Mr. Patrick Hebert, Deputy High Commissioner

3. Ms. Marie Catherine Joly, First Secretary

4. Mr. lan Ross David Trites, First Secretary

5. Mr. Adam James Chuipka, First Secretary

6. Ms. Paula Orjuela, First Secretary

ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ, ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരികെവിളിച്ച ഇന്ത്യ, നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുമെന്ന കാര്യത്തിൽ നിലവിലെ കനേഡിയൻ സർക്കാരിലുള്ള വിശ്വാസം നഷ്ടമായതായി വ്യക്തമാക്കി.ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി .ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറി മേരി കാതറിന്‍ ജോളി, ഫസ്റ്റ് സെക്രട്ടറി ലാന്‍ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ഫസ്റ്റ് സെക്രട്ടറി ആദം ജെയിംസ് ചുപ്ക, ഫസ്റ്റ് സെക്രട്ടറി പോള ഓര്‍ജുവേല എന്നിവരെയാണ് ഇന്ത്യയില്‍ നിന്നും പുറത്താക്കിയത് . ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇത്തരം ആരോപണങ്ങൾ ‘അസംബന്ധവും അടിസ്ഥാനരഹിതവും’ ആണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിലെ കനേഡിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഇന്ത്യ, ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചു.

2023 ജൂണിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമായത്.

error: Content is protected !!