Input your search keywords and press Enter.

മുളമൂട്ടിൽ കടവ് സഞ്ചാര പാത അതീവ ദുർഘടാവസ്ഥയിൽ

കോന്നി: ചിറ്റൂർ ജംഗ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരം മുളമൂട്ടിൽ കടവിലേക്കുണ്ട്. ഇതിൽ 300 മീറ്ററോളം ജനവാസ കേന്ദ്രമായതിനാൽ വഴി കോൺക്രീറ്റ് ചെയ്തതുമാണ്.

എന്നാൽ കടവിലേക്കുള്ള 200 മീറ്ററോളം ഭാഗം, റബർ തോട്ടത്തിന്റെ അതിർത്തിയിലൂടെ ആയതിനാൽ കോൺക്രീറ്റ് ചെയ്യാതെ കാടുപിടിച്ച് കിടക്കുകയാണ്. ഈ ഭാഗത്ത് കൂടി നടന്നു പോകുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വേനൽക്കാലമായാൽ സ്ത്രീകളും, കുട്ടികളും അധികമായി ഈ കടവ് കുളിക്കുന്നതിനും, വസ്ത്രം വൃത്തിയാക്കുന്നതിനും ഉപയുക്തമാക്കുന്നുണ്ട്. എന്നാൽ വഴി സഞ്ചാരയോഗ്യമല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെയും, മദ്യപന്മാരുടെയും വിശ്രമസ്ഥലമായും, കൂടാതെ വിഷജന്തുക്കളുടെ ആവാസകേന്ദ്രമായും മാറിയിരിക്കുകയാണ്.

ആയതിനാൽ കോന്നി ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട്, മുളമൂട്ടിൽ കടവിലേക്കുള്ള 200 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തും, വൈദ്യുതികരിച്ചും, സൈഡ് ഭിത്തി കെട്ടിയും കൂടാതെ നിലവിലുള്ള ആറ്റിലേക്കുള്ള പടിക്കെട്ടുകൾ ക്രമീകൃതം ആക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

error: Content is protected !!