മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ‘ദന’ ചുഴലിക്കാറ്റായി (Cyclonic Storm ) ശക്തി പ്രാപിച്ചു. നാളെ രാവിലെയോടെ (ഒക്ടോബർ 24) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു രാത്രിയൊടെ/ഒക്ടോബർ 25ന് അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
കോമറിൻ മേഖലക്ക് മുകളിലായി ഉയർന്ന ലെവലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴക്കു സാധ്യത .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 23-24 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു .
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
23/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ
24/10/2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദേശം
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് (23/10/2024) കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെ എത്തുകയും; വൈകുന്നേരം മുതൽ നാളെ (24/10/2024) രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് (23/10/2024) കാറ്റിന്റെ വേഗത 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും തുടരുന്നു. വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ എത്തുകയും ചെയ്യും. തുടർന്ന് 24/10/2024 രാവിലെ മുതൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ ശക്തിപ്രാപിക്കുകയും തുടർന്നുള്ള മണിക്കൂറിൽ കാറ്റിന്റെ വേഗത കുറയുവാനും സാധ്യത.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് (23/10/2024) കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും തുടരുന്നു. വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തി പ്രാപിക്കുകയും, 24/10/2024 രാത്രി മുതൽ 25/10/2024 രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യും. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യത.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് (23/10/2024) രാത്രി മുതൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും തുടരാൻ സാധ്യത. തുടർന്ന് 24/10/2024 നു കാറ്റിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ ഉയരുകയും തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യത.
ഒഡിഷ – പശ്ചിമ ബംഗാൾ തീരങ്ങളിൽ ഇന്ന് (23/10/2024) കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും തുടരാൻ സാധ്യത, തുടർന്ന് 24/10/2024 രാവിലെയോടു കൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ ശക്തി പ്രാപിക്കുകയും, വീണ്ടും വേഗത വർദ്ധിച്ച് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ എത്തുകയും ചെയ്യാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യത.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല