Input your search keywords and press Enter.

കോന്നി വകയാര്‍ സഹകരണ സൊസൈറ്റി : എല്‍ ഡി എഫ് വിജയിച്ചു

 

കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനല്‍ വിജയിച്ചു . കഴിഞ്ഞ തവണയും എല്‍ ഡി ആണ് ഈ സഹകരണ സൊസൈറ്റി ഭരിക്കുന്നത്‌ .

ബോര്‍ഡ് മെമ്പര്‍മാരായി മത്സരിച്ച കെ.കെ രാജൻ കൈതവന, സി.കെ.നന്ദകുമാർ, ജിറിൽ ജി പാലത്ത്, എസ്.എസ്.ഫിറോസ് ഖാൻ ,എം.എസ്.രാധാകൃഷ്ണൻ (ജനറൽ മണ്ഡലം), ഷിജി റോയി ആതനാട്ടിൽ, ജിജി ജോർജ് (വനിതാ സംവരണ മണ്ഡലം), അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ (നിക്ഷേപ മണ്ഡലം), സി.എസ്.സവിത ( പട്ടികജാതി, പട്ടികവർഗ മണ്ഡലം), ജോബിൻസ് ശാമുവേൽ വെള്ളാവൂർ (40 വയസിൽ താഴെയുള്ള പൊതു വിഭാഗം), സൗമ്യ സുധീഷ് (40 വയസിൽ താഴെയുള്ള വനിതാ വിഭാഗം) എന്നിവരാണ് വിജയിച്ചത്.

error: Content is protected !!