Input your search keywords and press Enter.

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം കോന്നിയില്‍ നടന്നു

കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനം കോന്നിയില്‍ നടന്നു

കോന്നി:പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്ക്കാരിക വകുപ്പ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രഥമ എക്സലൻ്റ്സ് അവാർഡുകൾ ഡോ. രമേഷ് ശർമ്മ,അബ്ദുൾ അസീസ്, ഷാജഹാൻ റാവുത്തർ വല്ലന എന്നിവർക്ക് കെ.യു. ജനീഷ് കുമാർ എം എൽ എ വിതരണം ചെയ്തു. സി.ഐ.ടി യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് ഹരികുമാർ ചൂട്ടിയിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഷാഹീർ പ്രണവം സ്വാഗതവും, കോ-ഓർഡിനേറ്റർ കെ. ആർ. കെ. പ്രദീപ് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കെ.ജെ.യു സംസ്ഥാന ഭാരവാഹികളായ സനിൽ അടൂർ, എം.എ.ഷാജി, മണിവസന്തം ശ്രീകുമാർ, ആഷിക് മണിയംകുളം, എം.സുജേഷ്. വർഗ്ഗീസ് കൊച്ചു പറമ്പിൽ, സുനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജിജു വൈക്കത്തുശ്ശേരി നന്ദി പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി നടന്ന പതാക ജാഥ കെ ജെ യു മുൻ ജില്ലാ സെക്രട്ടറി പിടി രാധാകൃഷ്ണക്കുറുപ്പിൻ്റെ അടൂർ മേലൂടുള്ള വസതിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്തു.

കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശേരി , ജില്ലാ ട്രഷറാർ ഷാജി തോമസ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും ആർ വിഷ്ണു രാജ് ജാഥാ മാനേജരും, എം സി സിബി , ബി ശശികുമാർ എന്നിവർ ജാഥാംഗങ്ങളുമായ ജാഥയ്ക്ക് പന്തളം, തിരുവല്ല , മല്ലപ്പള്ളി, കോഴഞ്ചേരി , റാന്നി, പത്തനംതിട്ട കോന്നി എന്നിവിടങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളെ കൂടാതെ തെങ്ങമം അനീഷ്, രൂപേഷ് അടൂർ എന്നിവർ സംസാരിച്ചു. കോന്നിയിലെ സമ്മേളന നഗറിൽ കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുജേഷ് പതാക ഏറ്റുവാങ്ങി.

ഭാരവാഹികള്‍

തെങ്ങമം അനീഷ് (പ്രസിഡൻ്റ്) റെജി ശാമുവേൽ, മഞ്ജുവിനോദ് ,എം.സി.സി ബി(വൈസ് പ്രസിഡൻ്റുമാർ) ബിനോയ് വിജയൻ (സെക്രട്ടറി), ആർ.വിഷ്ണു രാജ്, ഷാഹീർ പ്രണവം, ഷാജി തോമസ് (ജോയിൻ്റ് സെക്രട്ടറിമാർ)ജിജു വൈക്കത്തുശ്ശേരി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

error: Content is protected !!