Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

ജില്ലാ ശുചിത്വ മിഷനിലും ഭരണഭാഷാ വാരാഘോഷം

ജില്ലാ ശുചിത്വ മിഷന്‍ ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ഹാളില്‍ ‘ഭരണഭാഷ-മാതൃഭാഷ’ വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഉപന്യാസ മത്സരവവും സംഘടിപ്പിച്ചു.

 

ടെന്‍ഡര്‍

കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ കോഴ്‌സ്, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ കോഴ്‌സ് എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13. ഫോണ്‍ : 9447502955, 7306582475.

 

ഗതാഗത നിരോധനം

ആറന്മുള ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വാഴവേലില്‍പടി- കവലുപ്ലാക്കല്‍ റോഡലെ അറ്റകുറ്റ പണിക്കായി നവംബര്‍ 20 വരെ ഗതാഗതം നിരോധിച്ചു.

 

സിറ്റിംഗ് ഏഴിന്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും നവംബര്‍ ഏഴിന് റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്സ്, എന്നിവയുടെ നിര്‍മ്മാണ പരിശീലനം ആരംഭിക്കുന്നു (10 ദിവസം). പ്രായം 18-44. ഫോണ്‍ : 04682270243, 8330010232.

 

യോഗം നവംബര്‍ ഏഴിന്

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് നടക്കുന്ന ശിശുദിനറാലി, പൊതുസമ്മേളനം എന്നിവയെക്കുറിച്ചുള്ള ആലോചനയോഗം നവംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

 

ടെന്‍ഡര്‍

പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11. ഫോണ്‍ : 9496207450.

 

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ്

ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.

 

സ്‌പോട്ട്അഡ്മിഷന്‍

കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഇന്നു(നവംബര്‍ 06) മുതല്‍ 14 വരെ നടക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. അസല്‍ രേഖകളും പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10 ന് കോഴിക്കോട്,തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എത്തുക. ഫോണ്‍: 9544958182, (കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154).

 

താല്‍പര്യപത്രം ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ നോഡല്‍ എം.പി. മാരുടെ 2023/24 മുതല്‍ 2026/2027 വരെയുള്ള എം.പി എല്‍.എ.ഡി.എസ് പ്രവൃത്തികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തികള്‍ എന്നിവയുടെ ഓഡിറ്റ് നിര്‍വഹിക്കുന്നതിനായി ംംം.രമൃല.രമഴ.ഴീ്.ശി പോര്‍ട്ടലില്‍ എംപാനല്‍ ചെയ്തിട്ടുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. നവംബര്‍ 20 ന് അകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, കലക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍: 0468-2222725

 

കുടുംബശ്രീ ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍ സംസ്ഥാനതല തിയേറ്റര്‍ പൈലറ്റ് പരിശീലനം ആരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്‍ ജെന്‍ഡര്‍ വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ എ.ഡി.എസ് ജെന്‍ഡര്‍ പോയിന്റ് പേഴ്‌സന്‍മാര്‍ക്കുള്ള (ജി.പി.പി ) സംസ്ഥാനതല തിയേറ്റര്‍ പൈലറ്റ് പരിശീലനം ആരംഭിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായി പറക്കോട് ബ്ലോക്കിലാണ് പരിശീലനം ആരംഭിച്ചത്. അടൂര്‍ വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അടൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബാബു നിര്‍വഹിച്ചു.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷയായി. കുടുംബശ്രീ അംഗങ്ങളെ ലിംഗപദവി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിന്തുണയ്ക്കുകയും സേവനങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിക്കുകയുമാണ് ജീപിപിയുടെ പ്രധാന ചുമതല.ബോധവല്‍ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, ലിംഗ വിവേചനങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകളെയും കുട്ടികളെ പ്രാപ്തരാക്കുക, സ്‌നേഹിത ജെന്‍ഡര്‍ ഡെസ്‌കിന്റെ സഹായത്തോടെ കൗണ്‍സലിങ് നല്‍കുക തുടങ്ങിയവയാണ് ചുമതല.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ്

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 13 മുതല്‍ 15 വരെ കളമശേരി കീഡ് കാമ്പസിലാണ് പരിശീലനം. നവംബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890, 2550322, 9188922800.

 

ടെന്‍ഡര്‍

പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്‌സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19. ഇ-മെയില്‍ : [email protected].

ടെന്‍ഡര്‍

കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ ഇലക്ട്രിക് സ്‌കൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12. ഫോണ്‍ : 9495329004, 9446182438.

ടെന്‍ഡര്‍

കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ കോസ്മറ്റോളജി കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ കോസ്മറ്റോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12. ഫോണ്‍ : 9495329004, 9446182438.

 

ഭരണഭാഷ വാരാഘോഷം: സെമിനാര്‍ ഇന്ന് (6) കലക്ടറേറ്റില്‍

ഭരണഭാഷാ വാരോഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിവരാവകാശം അറിയേണ്ടതെല്ലാം’ സെമിനാര്‍ ഇന്ന് (6) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കിം ഉദ്ഘാനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് പ്രേംക്യഷ്ണന്‍ അധ്യക്ഷനാകും. സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എഡിഎം ബീന എസ് ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ബി ജ്യോതി, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി ജോര്‍ജ്, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ പങ്കെടുക്കും.

 

ഭരണഭാഷ വാരോഘോഷം: ‘മലയാളത്തിന്റെ പ്രാധാന്യം സെമിനാര്‍’സംഘടിപ്പിച്ചു

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രാധാന്യം സെമിനാര്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സെന്റ് തോമസ് കോളജും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ എസ് പ്രേംക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ വികാസം പ്രാപിക്കുന്നതില്‍ ആധുനിക സങ്കേതങ്ങള്‍ പിന്തുണയേകുന്നു. ലോകത്തിന് മുന്നില്‍ മലയാളി എന്ന് അടയാളപ്പെടുത്തുകയാണ് പ്രധാനം. മലയാളി എന്ന് തിരിച്ചറിയുന്നതില്‍ അഭിമാനിക്കുന്ന തലമുറ വളര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.

ലോക ക്ലാസിക്കല്‍ ഭാഷയായ മലയാളത്തിന്റെ സൗന്ദര്യം തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബി ടി അനില്‍കുമാര്‍ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടികാട്ടി. സ്നേഹത്തെയും മാനവികയേയും ഉണര്‍ത്താന്‍ മലയാളത്തിനാകട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ അലക്സ്, മലയാള വിഭാഗം മേധാവി ഡോ. ജയ്സണ്‍ ജോസ്, ഐ.ക്യു.എ.സി കോ ഓഡിനേറ്റര്‍ ഷൈനു കോശി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!